Wednesday, 20 September 2017 12.28 AM IST
വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി സദാനന്ദൻ പീഡനക്കേസിലും പ്രതി
September 14, 2017, 11:24 am
വിഷ്ണു ദാമോദർ
കൊച്ചി: പാലക്കാട് തോലന്നൂരിൽ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വടക്കൻ പറവൂർ സ്വദേശി സദാനന്ദൻ പീഡനക്കേസിലെയും പ്രതി. ഞാറയ്ക്കൽ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അകത്തായത്. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ടെത്തി നൽകിയ പരാതിയിലാണ് പറവൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് ഞാറയ്ക്കൽ പൊലീസിലേക്ക് കൈമാറുകയായിരുന്നു.

സംഭവം ഇങ്ങനെ: ഞാറയ്ക്കൽ സ്വദേശിനി സദാനന്ദനുമായി അടുപ്പത്തിലായിരുന്നു. രണ്ട് വർഷം മുമ്പ് ഇയാൾ പരാതിക്കാരിയുമായി മൂന്നാറിലേക്ക് കടന്നു. എന്നാൽ, സദാനന്ദന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഇവർ ഇയാളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു. ക്ഷുഭിതനായ സദാനന്ദൻ പാറമടകളിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ ഭീതിയിലായി. എന്നാൽ, തന്ത്രപൂർവ്വം ഇവർ സദാനന്ദന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് പറവൂർ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും സദാനന്ദനെതിരെ പരാതിപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരവും പുറത്തായത്. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ ആയുധം വീശിയതായും അറയുന്നു. സംഭവം നടക്കുമ്പോൾ പറവൂർ തത്തപ്പള്ളിയിൽ വാടകയ്ക്ക് തമാസിക്കുകയായിരുന്നു സദാനന്ദൻ. ഇവിടെ താമസിക്കുമ്പോഴാണ് ഇയാൾ ഞാറയ്ക്കൽ സ്വദേശിനിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. കഴിഞ്ഞ ദിവസമാണ് പാലക്കാട് തോ​ല​ന്നൂ​രിൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തിയ കേ​സിൽ സദാനന്ദൻ പൊ​ലീ​സിന്റെ പി​ടി​യിലായത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കൂ​ലി​പ്പ​ണി​ക്കാ​ര​നായ ഇ​യാൾ​ക്ക് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മരുമകൾ ഷീ​ജ​യു​മാ​യി പ​ത്തു വ​‌ർ​ഷ​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നുവെന്ന് പൊലീസ് പറയുന്നു. ഷീ​ജ​യ്ക്ക് സ​ദാ​ന​ന്ദ​നു​മാ​യു​ള്ള ബ​ന്ധം വീ​ട്ടു​കാർ അ​റി​ഞ്ഞ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. തോ​ല​ന്നൂർ പൂ​ള​ക്ക​പ​റ​മ്പിൽ റി​ട്ട. ആർ​മി ഉ​ദ്യോ​ഗ​സ്ഥൻ സ്വാ​മി​നാ​ഥൻ (75​), ഭാ​ര്യ പ്രേ​മ​കു​മാ​രി (63) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളിൽ ഇ​ന്ന​ലെ പു​ലർ​ച്ചെ കൊ​ല്ല​പ്പെ​ട്ട നിലയിൽ കണ്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ