കാമം കൊലയാളിയായപ്പോൾ
September 14, 2017, 11:28 am
പാ​ല​ക്കാ​ട്: ഭർത്തൃമതിയായ യുവതിയുടെ കാമം കേരളത്തിൽ വീണ്ടും രണ്ടുപേരുടെ ജീവനെടുത്തു. വൃ​ദ്ധ ദ​മ്പ​തി​കളായ ​തോ​ല​ന്നൂർ പൂ​ള​ക്ക​പ​റ​മ്പിൽ റി​ട്ട. ആർ​മി ഉ​ദ്യോ​ഗ​സ്ഥൻ സ്വാ​മി​നാ​ഥൻ (75​), ഭാ​ര്യ പ്രേ​മ​കു​മാ​രി (63) എ​ന്നി​വ​രെ​ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത് മകന്റെ ഭാര്യയുടെ ജാരനാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു. മ​രു​മ​കൾ ഷീ​ജ​യു​ടെ സു​ഹൃ​ത്തും മ​ങ്ക​ര​യിൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മായ എ​റ​ണാ​കു​ളം വ​ട​ക്കൻ പ​റ​വൂർ സ്വ​ദേ​ശി സ​ദാ​ന​ന്ദ​നെ​യാ​ണ് (53) പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നായ ഇ​യാൾ​ക്ക് പ​ത്തു വ​‌ർ​ഷ​മാ​യി ഷീ​ജ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നുവെന്ന് പൊലീസ് പറയുന്നു. ഡി​വൈ.​എ​സ്.​പി പി.​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ കു​ഴൽ​മ​ന്ദം, ആ​ല​ത്തൂർ സി.​ഐ​മാ​രും എ​സ്.​പി​യു​ടെ ക്രൈം ​സ്വാ​ഡും ചേർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ പാൽ വി​ല്പ​ന​യ്ക്കെ​ത്തിയ അ​യൽ​ക്കാ​രി രാ​ജ​ല​ക്ഷ്മി​യാ​ണ് കൊലപാതകം ആ​ദ്യ​മ​റി​യു​ന്ന​ത്. പാൽ​പാ​ത്രം സ്ഥി​രം വ​യ്ക്കു​ന്ന സ്ഥ​ല​ത്ത് ക​ണ്ടി​ല്ല. അ​വർ വീ​ടി​ന്റെ പി​ന്നിൽ പോ​യി നോ​ക്കി​യ​പ്പോൾ മരുമകൾ ഷീ​ജ​യെ (35) വായ മൂ​ടി​യും കൈ​കൾ കെ​ട്ടിയ നി​ല​യി​ലും ക​ണ്ടെ​ത്തി. അവർ വിവരം സ്വാ​മി​നാ​ഥ​ന്റെ സ​ഹോ​ദ​രൻ ച​ന്ദ്ര​നെയും ന നാ​ട്ടു​കാ​രെയും അറിയിച്ചു. സ്വാ​മി​നാ​ഥ​നെ ചു​റ്റിക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും വ​യ​റ്റിൽ വെ​ട്ടി​യു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്രേ​മ​കു​മാ​രി​യെ ത​ല​യി​​ണ​കൊ​ണ്ട് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് മേൽ​നോ​ട്ടം വ​ഹി​ച്ച ഐ.​ജി എം.​ആർ.​അ​ജി​ത് കു​മാർ അ​റി​യി​ച്ചു. കൃ​ത്യ​ത്തി​ന് ശേ​ഷം വീ​ടി​നു​ള്ളിൽ മു​ള​കു​പൊ​ടി വി​ത​റി.​ഷീ​ജ​യും സ​ദാ​ന​ന്ദ​നും ത​മ്മി​ലു​ള്ള സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളും പൊ​ലീ​സ് അ​ന്വേ​ഷി​ക്കും. ​ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്റ്, സ്വർ​ണ​പ്പ​ണ​യം എ​ന്നിവ സം​ബ​ന്ധി​ച്ചു​ള്ള തെ​ളി​വു​കൾ പൊ​ലീ​സ് ശേ​ഖ​രി​ക്കും. ഇ​തി​ന് ശേ​ഷം ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.​

വാ​തിൽ തു​റ​ന്നു​കൊ​ടു​ത്തു
സ​ദാ​ന​ന്ദ​നും ഷീ​ജ​യും ചേർ​ന്ന് ആ​സൂ​ത്രി​ത​മാ​യാ​ണ് കൃ​ത്യം നിർ​വ​ഹി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. ഷീ​ജ​യ്ക്ക് സ​ദാ​ന​ന്ദ​നു​മാ​യു​ള്ള ബ​ന്ധം വീ​ട്ടു​കാർ അ​റി​ഞ്ഞ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. തറവാട്ട് വീട്ടിനു സമീപത്തെ പുതിയ വീട്ടിലായിരുന്നു ഷീജയുടെ താമസം. സംഭവം നടന്ന ദിവസം ഷീജ തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നു. വീ​ടി​ന്റെ വാ​തിൽ അ​ക​ത്ത് നി​ന്ന് തു​റ​ന്നു​കൊ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു. അത് ഷീജ ചെയ്തെന്നാണ് പൊലീസ് പറയുന്നത്. വീ​ടി​ന​ക​ത്ത് വ​സ്ത്ര​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മോ​ഷ​ണം ന​ട​ന്ന​തി​ന്റെ സൂ​ച​ന​യി​ല്ല. മാ​ത്ര​മ​ല്ല, കെ​ട്ടി​യി​ട്ട നി​ല​യിൽ ക​ണ്ടെ​ത്തിയ ഷീ​ജ​യു​ടെ ദേ​ഹ​ത്ത് പ​രി​ക്കൊ​ന്നും ഇല്ലായിരുന്നു. കെട്ടിന് മുറുക്കം കുറവായിരുന്നു. ശ്രമിച്ചാൽ അഴിഞ്ഞുപോവുന്ന നിലയിലായിരുന്നു കെട്ടുകൾ. എന്നിട്ടും അതു പൊട്ടിക്കാൻ ഷീജ ശ്രമിച്ചില്ല. അമർത്തിക്കെട്ടിയതിന്റെ പാടുകൾപോലും ഷീജയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. കൊല നടത്തിയ ദിവസം ഷീ​ജ​യു​ടെ മൊ​ബൈ​ലിലേക്ക് സദാനന്ദൻ പലതവണ വിളിച്ചതായുംപൊലീസ് കണ്ടെത്തി. ഈ വി​വ​ര​ങ്ങൾ പി​ന്തു​ടർ​ന്നാ​ണ് സ​ദാ​ന​ന്ദ​നി​ലേ​ക്ക് പൊ​ലീ​സ് അ​തി​വേ​ഗ​മെ​ത്തി​യ​ത്. ഷീജ ജി​ല്ലാ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ