Wednesday, 20 September 2017 12.28 AM IST
മതപഠന കേന്ദ്രത്തിൽ തീപിടിത്തം, 23 വിദ്യാർത്ഥികൾ ഉൾപ്പെടെ 25 മരണം
September 14, 2017, 11:42 am
ക്വാലാലംപൂർ: മസ്ലീം മതപഠനകേന്ദ്രത്തിന് തീപിടിച്ച് 23 വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേർ മരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലെ ദാരുൽ ഇറ്റിഫക്വിയാസ് സ്‌കൂളിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 5.40നാണ് സംഭവം.

കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യം കണ്ട വലിയ തീപിടുത്തമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് സ്‌കൂളിലെ തീ അണച്ചത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. എന്നാൽ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

മൂന്ന് നില സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മരിച്ച രണ്ട് പേർ ഇവിടെയുള്ള വാർഡൻമാരാണ്. പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഏഴ് വിദ്യാർത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് മുതൽ 18 വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ