Friday, 22 September 2017 6.26 AM IST
മോദി ദീർഘവീക്ഷണമുള്ള നേതാവെന്ന് ആബെ
September 14, 2017, 11:49 am
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രംഗത്ത്. മോദി ദീർഘവീക്ഷണമുള്ള നേതാവാണെന്ന് ആബെ പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരാനുള്ള തീരുമാനം രണ്ട് വർഷം മുന്പ് മോദി കൈക്കൊണ്ടത് പുതിയ ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ചേർന്ന് തറക്കില്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ആബെ.

കുറച്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്പോൾ ബുള്ളറ്റ് ട്രെയിനിലിരുന്ന് ഇവിടത്തെ മനോഹാരിതകൾ ആസ്വദിക്കുന്നത് ഞാൻ സ്വപ്നം കാണുകയാണ്. ശക്തമായ ഇന്ത്യ എന്നതാണ് ജപ്പാന്റെ താൽപര്യം,​ അതുപോലെ ശക്തമായ ജപ്പാൻ എന്നതാണ് ഇന്ത്യയുടെയും താൽപര്യം- ഷിൻസോ ആബെ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ