Wednesday, 20 September 2017 12.30 AM IST
ഗണേശിന്റെ ജയിൽ സന്ദർശനത്തിൽ അസ്വാഭാവികതയില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ട്
September 14, 2017, 12:18 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ, താരസംഘടനയുടെ വൈസ് പ്രസി‌ഡന്റും എം.എൽ.യുമായ കെ.ബി.ഗണേശ് കുമാർ ആലുവ സബ് ജയിലിൽ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ട്. അതേസമയം,​ ജയിലിന് പുറത്ത് ഗണേശ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിനെ കുറിച്ച് അറിയില്ലെന്നും സൂപ്രണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കി.

പൂർണമായും ജയിൽ ചട്ടങ്ങൾ എല്ലാം പാലിച്ചാണ് ഗണേശ് ദിലീപിനോട് സംസാരിച്ചതെന്നും ജയിൽ സൂപ്രണ്ട് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 30 മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. അപ്പോഴൊന്നും തന്നെ കേസിനെ കുറിച്ച് ദിലീപും ഗണേശും സംസാരിച്ചിട്ടില്ല. ഇരുവരും സംസാരിച്ചത് തന്റെ സാന്നിദ്ധ്യത്തിലാണ്. ദിലീപ് മറ്റാരോടും സംസാരിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു. ഈ മാസം രണ്ടു മുതൽ അഞ്ചാം തീയതി വരെ ദിലീപിനെ ജയിലിൽ സന്ദർശിച്ചവരുടെ പട്ടികയും സൂപ്രണ്ട് കോടതിക്ക് കൈമാറി.

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലാണെങ്കിലും കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേശ് കുമാർ അദ്ദേഹത്തെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവർത്തകരും കൂടെ നില്ക്കേണ്ടത്. ദിലീപിന്റെ സഹായങ്ങൾ സ്വീകരിച്ച നിരവധി പേർ സിനിമയിലുണ്ട്. പൊലീസ് ചോദ്യംചെയ്യുമെന്നോ ഫോൺ കോളുകൾ ചോർത്തുമെന്നോ ചാനൽ ചർച്ചയ്‌ക്കെത്തുന്നവരുടെ വിമർശനം ഉണ്ടാകുമെന്നോ ഭയന്ന്‌ അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേശ് പറഞ്ഞിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ