സ​​​ങ്കീർണ ഫി​​​സ്റ്റു​​​ല​​​യും H​​​ST ചി​​​കി​​​ത്സ​​​യും
September 14, 2017, 12:34 pm
സങ്കീർണതകൾ കൊണ്ടും ചികിത്സാവൈഷമ്യം കൊണ്ടും രോഗിയെയും ഡോക്ടറെയും ഒരുപോലെ വലയ്ക്കുന്ന മഹാരോഗമാണ് ഫിസ്റ്റുല. പലപ്പോഴും മലദ്വാരത്തിന്റെ സമീപത്തായി ഉണ്ടാകുന്ന പരുക്കൾ തനിയെ പൊട്ടുകയോ സർജൻ കീറുകയോ ചെയ്യുന്നതാണ് ഫിസ്റ്റുല എന്ന മഹാവ്യാധിയിലേക്ക് നയിക്കുന്നത്. മലദ്വാരത്തിനു സമീപമായി സ്ഥിരമായി ചലമോ രക്തമോ സ്രവിക്കുന്ന ദ്വാരവുമായാണ് രോഗികൾ എത്തുന്നത്. പുറമെ കാണുന്ന ഈ ദ്വാരം ഒരു നാളി വഴി മലദ്വാരത്തിനുള്ളിലേക്ക് തുറക്കുകയും അതിലൂടെ രോഗാണു സംക്രമണം എളുപ്പത്തിൽ ഉണ്ടാകുക വഴി രോഗം ഗുരുതരമാവുകയും ചെയ്യുന്നു.

പല തരത്തിലുള്ള ഫിസ്റ്റുലകൾ
ലളിതമായി പറഞ്ഞാൽ രണ്ട് തരം ഫിസ്റ്റുലയാണുള്ളത്.
മലനിയന്ത്രണ ശേഷി നൽകുന്ന വലിയ പേശികളോ ആന്തരിക അവയവങ്ങളോ ഉൾപ്പെട്ടുവരുന്ന സങ്കീർണ ഫിസ്റ്റുലകളും രണ്ടാമത്തേത് താരതമ്യേന ഇവയിലൊന്നും ഉൾപ്പെടാത്ത ലളിതമായയ ഫിസ്റ്റുലകളും.

ചികിത്സകളും വെല്ലുവിളികളും
പ്രത്യേക തരത്തിലുള്ള തിരി കൊണ്ട് ഫിസ്റ്റുലകളുടെ ദ്വാരം അടയ്ക്കുക. F​i​l​o​r​in g​l​ue എന്ന പശകൊണ്ട് ഫിസ്റ്റുല നാളി നിറയ്ക്കുക. സമീപഭാഗത്തെ ചർമ്മം കൊണ്ട് ദ്വാരം മൂടി തുന്നലിടുക തുടങ്ങിയയ വിവിധ തരം ചികിത്സകൾ നിലവിലുണ്ടെങ്കിലും സമ്പൂർണ രോഗശമനം നൽകാത്തതിനാലും രോഗം ചുരുങ്ങിയ കാലയളവിൽ ആവർത്തിക്കുന്നതുകൊണ്ടും അധികം പ്രചാരമില്ലാത്തവയാണ് ഇത്തരം ചികിത്സകൾ.
പൊതുവായി ചെയ്തുവരുന്ന F​i​s​t​u​l​e​c​t​o​my എന്ന സർജറിയാണ്. ഇത് ഫിസ്റ്റുല നാളത്തെ കീറി ശുദ്ധീകരിച്ച് അപ്രകാരം ഉണ്ടാകുന്ന മുറിവിനെ ഡ്രെസിംഗിലൂടെ സുഖപ്പെടുത്തുകയാണ്. ലളിതമായ ഫിസ്റ്റുലകളിൽ മാത്രമേ എശെtuഹലരേീാ്യ സുരക്ഷിതമായിരിക്കുകയുള്ളൂ. സങ്കീർണമായ ഫിസ്റ്റുലകളിൽ ഈ സർജറി കാരണം മലനിയന്ത്രണ ശേഷിക്കുണ്ടാകുന്ന തകരാർ, ഉയർന്ന അണുബാധ, രോഗം വീണ്ടും ആവർത്തിക്കാനുള്ള സാദ്ധ്യത തുടങ്ങിയ പോരായ്മകൾ കാണുന്നുണ്ട്.

H​ST ചി​കി​ത്സ
H​e​r​b​al C​u​t​t​i​ng S​e​t​o​n​or H​e​r​b​al S​e​t​on T​h​e​r​a​py എന്ന ആയുർവേദ ശാസ്ത്രത്തിലെ നവീകരിച്ച ക്ഷാരസൂത്ര ചികിത്സ നിലവിൽ ലഭ്യമായതിൽ ഏറ്റവും സുരക്ഷിതവും ആവർത്തന സാദ്ധ്യത ഇല്ലാത്തതും സുരക്ഷിതവുമാണ്.
ആശുപത്രി വാസമില്ലാതെ തന്നെ രോഗികൾക്ക് അവരവരുടെ ജോലിയിൽ തുടർന്നുകൊണ്ട് തന്നെ ചികിത്സ സ്വീകരിക്കാമെന്ന മേന്മയുണ്ട്.

കീറലോ മുറിക്കലോ ഇല്ലാത്തതിനാൽ അണുബാധയോ വലിയ മുറിവുകൾ ഉണ്ടാകുകയോ ഇല്ല. രക്തശുദ്ധിക്കായി നൽകുന്ന ഔഷധങ്ങളും പത്ഥ്യസേവയും പുതിയ പരുക്കൾ ഉണ്ടാകുന്നത് തടയുന്നതിനാൽ ചികിത്സാവേളയിൽ പുതിയ ഫിസ്റ്റുല രൂപം കൊള്ളുന്നില്ല.

സർജറി ചെയ്യാൻ ജീവനു തന്നെ അപായം ഉണ്ടായേക്കാവുന്ന കുതിരലാടാകൃതിയിലുള്ള ഫിസ്റ്റുലകളും അരക്കെട്ടിന് മുകളിലേക്കും വ്യാപിച്ച ഫിസ്റ്റുലകളും ചികിത്സിച്ച് മാറ്റാവുന്നതാണ്. കുതിരലാടാകൃതിയിലുള്ള ഫിസ്റ്റുലയിൽ മലദ്വാരത്തിന്റെ വലത് ഇടത് വശങ്ങളിലായി 2 ദ്വാരങ്ങൾ ഉണ്ടായിരിക്കുകയും ആന്തരികമായി അവ പരസ്പരം ബന്ധമുള്ളതുമായിരിക്കും.

അതിസങ്കീർണതകൾ ഉണ്ടാകുന്നതിനാൽ സർജറി ഒഴിവാക്കപ്പെടുന്ന ഇത്തരം ഫിസ്റ്റുല C​u​t​t​i​ng S​e​c​t​on T​h​e​r​a​py യി​ലെ അ​തി​വി​ശേ​ഷ​മായ S​i​n​g​le T​h​r​e​ad T​h​e​r​a​py യി​ലൂ​ടെ ഒ​രു വ​ശ​ത്ത് മാ​ത്രം S​e​t​on എ​ന്ന എന്ന ഔഷധനാര് കടത്തുമ്പോൾ തന്നെ മറുവശത്തുള്ള ഫിസ്റ്റുല ഭേദമാകുകയും ചെയ്യുന്നുണ്ട്.

ഡോ.​ ​ദി​പു​ ​സു​കു​മാർ
വി​-​കെ​യർ​ ​
സ്കിൻ​ ​ക്ലി​നി​ക്ക്
ആൻ​ഡ് ​പൈൽ​സ് ​
സെ​ന്റർകാ​ട്ടാ​ക്ക​ട,​ ​
തി​രു​വ​ന​ന്ത​പു​രം
ഫോൺ:9446794293,
8547191031
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ