Wednesday, 20 September 2017 12.29 AM IST
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഇടതുപ്രതിനിധികൾ ശ്രമിക്കുന്നു: പി.ടി തോമസ് എം.എൽ.എ
September 14, 2017, 1:17 pm
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഇടത് ജനപ്രതിനിധികൾ ശ്രമിക്കുന്നുവെന്ന് പി.ടി തോമസ് എം.എൽ.എ. ഇതിന്റെ ഭാഗമായാണ് ഗണേശ്കുമാർ രംഗത്ത് വന്നത്. സംസ്ഥാന അവാർഡ് വിതരണ ചടങ്ങിൽ ഇടതുജനപ്രതിനിധികളായ ഗണേശ്, മുകേഷ്, ഇന്നസെന്റ് എന്നിവർ പങ്കെടുക്കാതിരുന്നത് കേസിൽ സമ്മർദ്ദം ചെലുത്താൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതു ജനപ്രതിനിധികളുടെ നിലപാടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കണമെന്നും കേസ് ദുർബലമാകുന്നതിന്റെ സൂചനയാണ് ഹെെക്കോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമർശമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യൻ പോൾ ദിലീപിന് അനുകൂലമായി രംഗത്ത് വന്നത് അത്യന്തം അപഹാസ്യമാണ്. അദ്ദേഹത്തെ പോലുള്ളവരുടെ പ്രസ്താവനയുടെ ഫലമായാണ് പ്രതിയെ അനുകൂലിച്ച് ഇത്രയധികം ആളുകൾ മുന്നോട്ട് വരാൻ കാരണമെന്നും പി.ടി തോമസ് ആരോപിച്ചു. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാർ തയാറാവണം. സ്ത്രീ സുരക്ഷ ഉറപ്പ് നൽകി അധികാരത്തിലേറിയ സർക്കാരിന്റെ എം.എൽ.എമാരുടെ ഇത്രയും നാണംകെട്ട പ്രവർത്തിക്ക് മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ