Wednesday, 20 September 2017 12.26 AM IST
യു.എസിനെ ചാരമാക്കും, ജപ്പാനെ കടലിൽ മുക്കും: ഉത്തര കൊറിയ​
September 14, 2017, 2:07 pm
സോൾ: ആണവ പരീക്ഷണത്തെ തുടർന്ന് ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയെ രൂക്ഷമായി വിമർശിച്ച് ഉത്തര കൊറിയ രംഗത്ത്. അമേരിക്കയെ ചാരമാക്കുകയും സഖ്യകക്ഷിയായ ജപ്പാനെ കടലിൽ മുക്കുകയും വേണമെന്ന്  വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ ഏഷ്യ – പസിഫിക് പീസ് കമ്മിറ്റി പറഞ്ഞു.

'ഞങ്ങളുടെ സമീപത്ത് ഇനി ജപ്പാന്റെ ആവശ്യമില്ല. ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലിൽ മുക്കും. അമേരിക്കയെ ചാരമാക്കി ഇരുട്ടിലാക്കും' - പീസ് കമ്മിറ്റിയെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ ഏകാധിപത്യ നിലപാട് തിരുത്തുന്നത് വരെ അവരുമായി ഒരു വിധത്തിലുള്ള ചർച്ചകൾക്കും തയ്യാറല്ല. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ അമേരിക്ക ഇടപെടേണ്ടതില്ല. തങ്ങൾക്കെതിരായ ഉപരോധത്തിന് നേതൃത്വം നൽകുന്ന യു.എസിനെ പേപിടിച്ച നായയെ പോലെ ചാവുന്നത് വരെ അടിക്കണം. ഉപരോധത്തെ 'ആപത്കാലത്തിന്റെ ഉപകരണം' എന്ന് വിശേഷിപ്പിച്ച കമ്മിറ്റി യു.എസിന്റെ അച്ചാരം പറ്റുന്ന രാജ്യങ്ങളാണ് തങ്ങൾക്കെതിരെ അണിനിരക്കുന്നതെന്നും ആരോപിച്ചു.  

പ്രകൃതി വാതകം, എണ്ണയുടെ ഉപോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി പൂർണമായി വിലക്കിയാണ് യു.എൻ ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. കൊറിയയുടെ പ്രധാന വരുമാനമാർഗമായ തുണിത്തരങ്ങളുടെ കയറ്റുമതിയും നിരോധിച്ചു. വിദേശത്തു ജോലി ചെയ്യുന്ന 93,000 കൊറിയൻ പൗരന്മാർ നികുതിയിനത്തിൽ അയയ്ക്കുന്ന തുകയ്ക്ക് വിലക്കും ഏർപ്പെടുത്തി. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ