ദിലീപും മഞ്ജുവും വീണ്ടും നേർക്കുനേർ, കൂട്ടിന് മോഹൻലാലും
September 14, 2017, 2:43 pm
മലയാള സിനിമാ മേഖലയിൽ ഇനി ഏറ്റുമുട്ടലിന്റെ കാലം. നടിയെ ആക്രമിച്ച കേസിൽ ജയിലിലുള്ള ദിലീപിന്റെ പുതിയ ചിത്രമായ രാമലീല സെപ്‌തംബർ 28ന് റിലീസ് ചെയ്യുമെന്ന് ഉറപ്പായതോടെ മറ്റൊരു താരപോരാട്ടങ്ങൾക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാറും വെളിപാടിന്റെ പുസ്‌തകവും നേരത്തെ ഒരുമിച്ച് തീയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുകയാണ്.

ഇരുവരും വിവാഹമോചനം നേടിയതിന് ശേഷം രണ്ടുപേരും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്‌തിട്ടില്ല. ടോമിച്ചൻ മുളകുപാടം നിർമിച്ച് നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയ്ക്കൊപ്പം മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീൺ സി. ജോസഫ് സംവിധാനം ചെയ്യുന്ന 'ഉദാഹരണം സുജാതയു' മാണ് ഒരുമിച്ച് തീയേറ്ററുകളിലെത്തുന്നത്.

സെൻസറിങ് പൂർത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തീയതിയും ഇതേദിവസം തന്നെയാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ചിത്രം സെപ്‌തംബർ 28ന് തന്നെ റിലീസ് ചെയ്യും. ഇരുവരുടെയും ചിത്രങ്ങൾ കൂടാതെ മോഹൻലാൽ നായകനാകുന്ന 'വില്ലനും' എത്തുന്നതോടെ സിനിമാ ആസ്വാദകർക്ക് കാഴ്ചയുടെ വിരുന്നാവും ഇനിയുള്ള ദിവസങ്ങൾ തീയേറ്ററുകളിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ