Friday, 22 September 2017 6.21 AM IST
ഗുരുവായൂർ വഴിപാട്: കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് കോടിയേരി
September 14, 2017, 3:03 pm
കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാട് കഴിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇക്കാര്യത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര സന്ദർശന വിഷയത്തിൽ എന്നതാണ് സംഭവിച്ചതെന്ന് കടകംപള്ളിയാണ് വിശദീകരിക്കേണ്ടത്. മന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ നടപടിയെന്നും കോടിയേരി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേശ് കുമാർ എം.എൽ.എ നടത്തിയ പ്രസ്താവനകളെ കോടിയേരി തള്ളി. ഗണേശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സി.പി.എമ്മിന്റേയോ ഇടതുമുന്നണിയുടേതോ അല്ല. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സർക്കാരെന്നും കോടിയേരി വ്യക്തമാക്കി. ഗണേശ് കുമാർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ മാത്രമാണ്. അദ്ദേഹത്തിന് വ്യക്തിപരമായി പല അഭിപ്രായങ്ങളും ഉണ്ടാകും. നടിയെ ആക്രമിച്ച സംഭവത്തിൽ ഫ് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ ഭരണമായിരുന്നെങ്കിൽ ഇത്രയും ശക്തമായ നടപടികൾ ഉണ്ടാകുമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ