Wednesday, 20 September 2017 12.24 AM IST
2019 ലോകകപ്പിനും നമുക്ക് ധോണിയെ ആവശ്യമുണ്ട്: രവിശാസ്ത്രി
September 14, 2017, 3:24 pm
മുംബയ്: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര ധോണിയുടെ ടീമിലെ ഭാവിയെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ധോണിയുടെ ഇപ്പോഴത്തെ ഫോമും ഫിറ്റ്നസും കണക്കിലെടുത്ത് ധോണിയെ പുറത്തിരുത്തുന്ന കാര്യം ചിന്തിക്കാൻ പോലും സെലക്‌റ്റർമാർക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറ‌ഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ 82.33 സ്ട്രെെക് റെറ്റുമായി 162 റൺസ് ധോണി നേടിയിരുന്നു. ഈ പരമ്പരയിൽ തന്നെയാണ് ധോണി തന്റെ 300ആം മത്സരം പൂർണമാക്കിയത്. കൂടാതെ മറ്റൊരു അപൂർവ നേട്ടം കൂടി കഴിഞ്ഞ പരമ്പരയിൽ ധോണി സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ 100 സ്റ്റംപിംഗ് എന്ന സ്വപ്‌നനേട്ടം കെെവരിക്കുന്ന ആദ്യതാരമെന്ന റെക്കാ‌ഡ് ധോണി കരസ്ഥമാക്കിയതും കഴിഞ്ഞ പരമ്പരയിലായിരുന്നു.

ധോണി മികച്ച ഫോമിലാണ് ഇപ്പോഴെന്നും 2019ലെ ലോകകപ്പിന് അദ്ദേഹത്തെ ഇന്ത്യയ്‌ക്ക് ആവശ്യമാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി. സുനിൽ ഗവാസ്‌കർ, സച്ചിൻ ടെൻഡുൽക്കർ, കപിൽ ദേവ് എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പമാണ് ധോണിയുടെ സ്ഥാനമെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളെ ബഹുമാനിക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ