Wednesday, 20 September 2017 12.26 AM IST
ബീഫിനെ കുറിച്ച് പറഞ്ഞത് തമാശയായി കണ്ടിരുന്നെങ്കിൽ വിവാദമാകുമായിരുന്നില്ല: കണ്ണന്താനം
September 14, 2017, 3:15 pm
കൊച്ചി: ബീഫിനെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ തമാശയായി എടുത്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാവുമായിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശങ്ങളിൽ നല്ല ബീഫ് കിട്ടും. വിദേശികൾ അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താൻ തമാശയായി ചോദിച്ചത്. അത് ചാനലുകൾ ഏറ്റെടുത്ത് വലിയ വിവാദമാക്കി. കേരളത്തിൽ തമാശ ആസ്വദിക്കാൻ ആളില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ഒരു പ്രദേശത്തെ ജനങ്ങൾ എന്താണോ കഴിക്കാൻ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യമെന്നും കണ്ണന്താനം വ്യക്തമാക്കി. രാഷ്ട്രീയക്കാർക്ക് തമാശ പറയാനും ആസ്വദിക്കാനും അറിയില്ലെന്ന് കരുതരുത്. താനൊരു 'ഫൺ പേഴ്സൺ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും കണ്ണന്താനം പറഞ്ഞു. അടിസ്ഥാന സൗകര്യമില്ല എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രശ്നം. ടോയ്‌ലറ്റുകൾ പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ