Wednesday, 20 September 2017 12.25 AM IST
ഐസിസിൽ ചേർന്ന മകളേയും ഭർത്താവിനേയും തിരികെയെത്തിക്കണമെന്ന് അമ്മ കോടതിയിൽ
September 14, 2017, 4:09 pm
കൊച്ചി: ഭീകരസംഘടനയായ ഐസിസിൽ ചേർന്ന മകളേയും ഭർത്താവിനെയും തിരികെ നാട്ടിൽ എത്തിക്കണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയെ സമീപിച്ചു. ബി.ഡി.എസ് വിദ്യാർത്ഥിനിയായ നിമിഷ ഫാത്തിമയേയും ഭർത്താവ് ബക്സൻ വിൻസെന്റ് എന്ന ഇസയേയും തിരികെ എത്തിക്കണമെന്നാണ് നിമിഷയുടെ അമ്മ തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മകളും ഭർത്താവും അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നും അമേരിയ്ക്ക നിരന്തരം ബോംബാക്രമണം നടത്തുന്ന അവിടെ അവരുടെ ജീവൻ സുരക്ഷിതമല്ലെന്നും ഹർജിയിൽ പറയുന്നു. ഇവർക്കൊപ്പം കുഞ്ഞുമുണ്ട്. മൂന്നുപേരെയും നാട്ടിലെത്തിച്ച് അവരുടെ ഇഷ്ടപ്രകാരം ജീവിയ്ക്കാൻ വഴിയൊരുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹർജിയിൽ വിശദീകരണം നൽകാൻ കേസ് അന്വേഷിയ്ക്കുന്ന എൻ.ഐ.എയോട് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ എൻ.ഐ.എയുടെ അധികാര പരിധിയ്ക്ക് അപ്പുറത്താണിതെന്നും വിദേശ രാജ്യത്ത് കഴിയുന്ന ഇവരെ നാട്ടിലെത്തിയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എൻ.ഐ.എയുടെ അഭിഭാഷകൻ പറഞ്ഞു. വാദം കേട്ട ജസ്‌റ്റിസ് വിനോദ് ചന്ദ്രൻ എൻ.ഐ.എയോട് രേഖാമൂലം മറുപടി സമർപ്പിയ്ക്കാൻ നിർദേശിച്ചു. മലയാളികൾ ഐസിസിൽ ചേർന്ന കേസ് എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു .

നിമിഷയെയും ബക്‌സനേയും 2015ലാണ് കാണാതായത്. പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന നിമിഷ നാലു ദിവസത്തെ പരിചയം മാത്രമുള്ള ബെക്സണിനൊപ്പം പോവുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ