Wednesday, 20 September 2017 12.24 AM IST
26/11: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് പാകിസ്ഥാനോട് ഇന്ത്യയും ജപ്പാനും
September 14, 2017, 4:41 pm
അഹമ്മദാബാദ്: ഇന്ത്യയും ജപ്പാനും തമ്മിൽ സഹകരണവും നയതന്ത്ര- സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടതിന് പിന്നാലെ ഭീകരവാദത്തിനെതിരെയും ഒരുമിച്ച് നീങ്ങാൻ തീരുമാനം. 2008ലെ മുംബയ് ഭീകരാക്രമണത്തിനും പത്താൻകോട്ട് ആക്രമണത്തിനും ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പാകിസ്ഥാനോട് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഇരുവരും ചേർന്ന് ഇന്ന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താൻ പതിനഞ്ച് കരാറിൽ ഒപ്പു വച്ചിരുന്നു. ഭീകരവാദത്തിനെതിരെയുള്ള നടപടികൾക്കായുള്ള ഇന്ത്യ- ജപ്പാൻ കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് കാണുന്നത്. ഭീകരവാദ സംഘടനകളായ അൽഖ്വയ്ദ, എെസിസ്, ലഷ്‌കർ ഇ-ത്വയ്ബ, തുടങ്ങിയവയ്ക്കെതിരെ സഹകരണം ശക്തമാക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ