Thursday, 21 September 2017 10.47 AM IST
മുഖ്യമന്ത്രിയിൽ വിശ്വാസം, കേസിൽ നിന്ന് പിൻമാറില്ല: നടിയുടെ ബന്ധു
September 14, 2017, 5:03 pm
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പൊലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു വ്യക്തമാക്കി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ നിന്ന് പിൻമാറില്ലെന്നും കേസ് സി.ബി.എെയ്‌ക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും നടിയുടെ ബന്ധു വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളേ ...
'ഇന്നത്തെ സാഹചര്യത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ആദ്യത്തേത് ഈ കേസിൽ നിന്നും പിന്മാറുമോ എന്നുള്ളതാണ്. ഇതുനുത്തരം ഞാൻ മുൻപേ പറഞ്ഞത് തന്നെയാണ്. പിന്മാറാനായിരുന്നെങ്കിൽ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല. മറ്റൊന്ന് കേസിന്റെ ഗതിവിഗതികളിൽ ഇപ്പോൾ സംതൃപ്‌തരാണോ അതോ അന്വേഷണം സി.ബി.ഐക്ക് വിടുന്നുണ്ടോ എന്നതാണ്. കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പൊലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങൾ പരിപൂർണ സംതൃപതരാണ്.

അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കേരള പൊലീസിൽ നിന്നും അന്വേഷണം സി.ബി.ഐയിലേക്ക് മാറ്റുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല, അതിന് തയ്യാറുമല്ല. ഞാൻ നേരിൽ അറിയുന്നതും അറിയാത്തതുമായ നിങ്ങൾ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിൻബലം. നീതിയ്‌ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം'.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ