Wednesday, 20 September 2017 12.23 AM IST
തമിഴ്നാട്ടിൽ 20വരെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് കോടതി തടഞ്ഞു
September 14, 2017, 4:53 pm
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവെ,​ ടി.ടി.വി.ദിനകരൻ പക്ഷത്തിന് കനത്ത തിരിച്ചടി നൽകി ഈ മാസം 20വരെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

വിഷയം ഗവർണറുടെ പരിഗണനയിൽ ആണെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നൽകിയ ഹ‌ർജിയിൽ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയിൽ ആവശ്യപ്പെട്ടു. അണ്ണാ ഡി.എം.കെയുടെ 19 എം.എൽ.എമാർ കൂറുമാറിയതോടെ സർക്കാർ ന്യൂനപക്ഷമായെന്ന് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. കൂറുമാറിയ എം.എൽ.എമാരെ അയോഗ്യരാക്കിയാൽ സർക്കാരിന് ഭൂരിപക്ഷമാവാമെന്നും സിബൽ പറഞ്ഞു. ഇവരെ അയോഗ്യരാക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയും ദിനകരൻ പക്ഷവും നൽകിയ ഹർജികൾ 20ന് കോടതി പരിഗണിക്കും.

ശശികലയേയും ദിനകരനേയും നേരത്തെ അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, തീരുമാനം അംഗീകരിക്കില്ലെന്നും പളനിസാമി സർക്കാർ രാജിവയ്ക്കണമെന്നുമാണ് ദിനകരന്റെ നിലപാട്. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി 21 എം.എൽ.എമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് ദിനകരൻ കൈമാറിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ