Friday, 22 September 2017 6.25 AM IST
റോഹിൻഗ്യകൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി, തിരിച്ചയയ്ക്കണം: കേന്ദ്രം
September 14, 2017, 5:09 am
ന്യൂഡൽഹി: രാജ്യത്ത് നിന്നും റോഹിൻഗ്യകളെ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. റോഹിൻഗ്യകൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. റോഹിൻഗ്യകൾ ഐസിസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളിൽ ചേരാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങൾ ബാധകമല്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

അഭയം തേടിയെത്തിയ റോഹിൻഗ്യൻ അഭയാർത്ഥികളെ ഇന്ത്യയിൽ നിന്ന് തിരികെ അയക്കരുതെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ നാൽപ്പതിനായിരം റോഹിൻഗ്യകളാണ് ഇന്ത്യയിൽ അനധികൃതമായി ജീവിക്കുന്നത്. പതിനാലായിരം റോഹിൻഗ്യകൾ യുണൈറ്റഡ് നേഷനസ് ഹൈകമ്മീഷണർ ഫോർ റെഫ്യൂജിസിൽ രജിസ്‌റ്റർ ചെയ്‌തിട്ടുമുണ്ട്‌.

അനധികൃതമായെത്തിയ റോഹിൻഗ്യകൾ പ്രധാനമായും താമസിക്കുന്നത് ജമ്മുകാശ്‌മീർ, ഹരിയാന, ഉത്തർപ്രദേശ്, ഹൈദരാബാദ്, ന്യൂഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. ഇവരെ ഭീകരസംഘടനകൾ റിക്രൂട്ട് ചെയ്യാനിടയുണ്ടെന്നും അത് രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി സൃഷ്‌ടിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ