Thursday, 21 September 2017 9.03 AM IST
അമർനാഥ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു
September 14, 2017, 5:40 pm
ജമ്മു: ജൂലായിൽ അമർനാഥ് തീർത്ഥാടകരുടെ ബസിനു നേർക്ക് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാകിസ്ഥാനിലെ ലഷ്കറെ തയ്ബ ഭീകരൻ അബു ഇസ്‌മയിലാണ് സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചത്. കാശ്മീരിലെ നൗഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്‌മയിൽ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയൊരു നേട്ടമാണ് ഇസ്‌മയിലിന്റെ വധമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.

തെക്കൻ കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് സ്ത്രീകളടക്കം ഏഴ് അമർനാഥ് തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമർനാഥ് ക്ഷേത്ര സന്ദർശനം കഴി‌ഞ്ഞ് തീർത്ഥാടകരുമായി മടങ്ങവെയാണ് ബസിനുനേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് സഹായം നൽകി ബിലാൽ അഹമദ് റെഷി, ഇസാജ് വാഗി, സഹൂർ അഹമദ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണം നടത്തിയ ഭീകരർക്ക് ആവശ്യമായ താമസ സൗകര്യങ്ങളും വാഹന സൗകര്യങ്ങളും ഒരുക്കി നൽകിയത് ഇവരായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ