Friday, 22 September 2017 6.24 AM IST
കനത്ത മഴ: നാളെ പീരുമേട് താലൂക്കിൽ അവധി
September 14, 2017, 6:34 pm
ഇടുക്കി: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പീരുമേട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള, അങ്കണവാടി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾ പൊട്ടിയിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകോട് മൂപ്പൻമല, ഏന്തയാർ. കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഉരുൾപൊട്ടലിൽ പലയിടങ്ങളിലും കൃഷിയിടങ്ങൾ ഒലിച്ചു പോവുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തു. എന്നാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ