Friday, 22 September 2017 6.23 AM IST
ഫാ ടോം ഉഴുന്നാലുമായി കൂടിക്കാഴ്ച നടത്താൻ മോദി താത്പര്യം പ്രകടിപ്പിച്ചു
September 14, 2017, 8:33 pm
ന്യൂഡൽഹി: ഭീകരിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യയിലേക്ക് വരുമ്പോൾ കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നേതൃത്വവുമായി വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ് സൂചന. രണ്ടാഴചയെങ്കിലും കഴിഞ്ഞേ ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യയിലേക്ക് വരൂഅതേസമയം, ഉഴുന്നാലിന്റെ മോചനത്തിൽ അവസാന നിമിഷം നിണായകമായത് വത്തിക്കാന്റെ ഇടപെടലാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വ്യക്തമാക്കി.

ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ വത്തിക്കാന്റെ പങ്ക് വ്യക്തമാക്കാതെയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉൾപ്പടെയുള്ള കേന്ദ്ര മന്ത്രിമാർ ഇന്നലെ പ്രതികരിച്ചത്. എന്നാൽ ഇത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.ബി.സി.ഐ. ഇന്ത്യൻ സർക്കാർ വലിയ ശ്രമം ടോം ഉഴുന്നാലിന്റെ മോചനത്തിനായി നടത്തിയിട്ടുണ്ട്. അതിനാൽ ആര് ഇതിൽ പങ്കുവഹിച്ചു എന്നത് അനാവശ്യവിവാദമാണെന്നും സി.ബി.സി.ഐ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ