Friday, 22 September 2017 6.23 AM IST
ഇറാഖിൽ ഐസിസ് ആക്രമണം; 52 പേർ കൊല്ലപ്പെട്ടു
September 14, 2017, 9:42 pm
ബാഗ്‌ദാദ്: ഇറാഖി നഗരമായ നസിറിയയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു.91 പേർക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു ഭക്ഷണശാലയിലും പൊലീസ് ചെക്ക് പോയന്റിലുമാണ് ആക്രമണം നടന്നത്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക ഭീകര സംഘടനയായ ഐസിസ് ഏറ്റെടുത്തു. തങ്ങളുടെ മുഖപത്രമായ അമാഖിൽ പ്രസിദ്ധീകരിച്ച പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നഗരത്തിലെ തിരക്കേറിയ ഭക്ഷണ ശാലയിലേക്ക് കടന്നുവന്ന ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവയ്‌ക്കുകയായിരുന്നു. ഇതിനിടെ ശരീരത്തിൽ സ്‌ഫോടകവസ്‌തുക്കൾ വച്ചുകെട്ടി അകത്തുകയറിയ ഒരു ചാവേർ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മറ്റൊരു സംഘം സമീപത്തെ പൊലീസ് ചെക്ക് പോയന്റിലേക്ക് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ ഇടിച്ച് കയറ്റി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ