Friday, 22 September 2017 6.31 AM IST
കാമുകനുമായി ചേർന്ന് ഭർത്താവിന്റെ മാതാപിതാക്കളെ കൊന്ന യുവതി പിടിയിൽ
September 14, 2017, 10:10 pm
തിരുവനന്തപുരം: പാലക്കാട് തോലന്നൂരിൽ കാമുകനുമായി ചേർന്ന് ഭർത്താവിന്റെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മരുമകൾ ഷീജയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. തോലന്നൂർ പൂളക്കപറമ്പിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (63) എന്നിവരെയാണ് വീടിനുള്ളിൽ കഴിഞ്ഞ ദിവസം പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മരുമകൾ ഷീജയുടെ സുഹൃത്തും മങ്കരയിൽ സ്ഥിരതാമസക്കാരനുമായ എറണാകുളം വടക്കൻ പറവൂർ സ്വദേശി സദാനന്ദനെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷീജയ്‌ക്കും കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ഏ​ഴോ​ടെ പാൽ വി​ല്പ​ന​യ്ക്കെ​ത്തിയ അ​യൽ​ക്കാ​രി രാ​ജ​ല​ക്ഷ്മി​യാ​ണ് കൊലപാതകം ആ​ദ്യ​മ​റി​യു​ന്ന​ത്. പാൽ​പാ​ത്രം സ്ഥി​രം വ​യ്ക്കു​ന്ന സ്ഥ​ല​ത്ത് ക​ണ്ടി​ല്ല. അ​വർ വീ​ടി​ന്റെ പി​ന്നിൽ പോ​യി നോ​ക്കി​യ​പ്പോൾ മരുമകൾ ഷീ​ജ​യെ (35) വായ മൂ​ടി​യും കൈ​കൾ കെ​ട്ടിയ നി​ല​യി​ലും ക​ണ്ടെ​ത്തി. തുടർന്ന് ഇവർ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ സ്വാമിനാഥന്റെ സഹോദരൻ ചന്ദ്രനും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.സ്വാ​മി​നാ​ഥ​നെ ചു​റ്റിക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും വ​യ​റ്റിൽ വെ​ട്ടി​യു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്രേ​മ​കു​മാ​രി​യെ ത​ല​യി​​ണ​കൊ​ണ്ട് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് മേൽ​നോ​ട്ടം വ​ഹി​ച്ച ഐ.​ജി എം.​ആർ.​അ​ജി​ത് കു​മാർ അ​റി​യി​ച്ചു.

വാ​തിൽ തു​റ​ന്നു​കൊ​ടു​ത്തു
സ​ദാ​ന​ന്ദ​നും ഷീ​ജ​യും ചേർ​ന്ന് ആ​സൂ​ത്രി​ത​മാ​യാ​ണ് കൃ​ത്യം നിർ​വ​ഹി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. ഷീ​ജ​യ്ക്ക് സ​ദാ​ന​ന്ദ​നു​മാ​യു​ള്ള ബ​ന്ധം വീ​ട്ടു​കാർ അ​റി​ഞ്ഞ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. തറവാട്ട് വീട്ടിനു സമീപത്തെ പുതിയ വീട്ടിലായിരുന്നു ഷീജയുടെ താമസം. സംഭവം നടന്ന ദിവസം ഷീജ തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നു. വീ​ടി​ന്റെ വാ​തിൽ അ​ക​ത്ത് നി​ന്ന് തു​റ​ന്നു​കൊ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു. അത് ഷീജ ചെയ്തെന്നാണ് പൊലീസ് പറയുന്നത്. വീ​ടി​ന​ക​ത്ത് വ​സ്ത്ര​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മോ​ഷ​ണം ന​ട​ന്ന​തി​ന്റെ സൂ​ച​ന​യി​ല്ല. മാ​ത്ര​മ​ല്ല, കെ​ട്ടി​യി​ട്ട നി​ല​യിൽ ക​ണ്ടെ​ത്തിയ ഷീ​ജ​യു​ടെ ദേ​ഹ​ത്ത് പ​രി​ക്കൊ​ന്നും ഇല്ലായിരുന്നു. കെട്ടിന് മുറുക്കം കുറവായിരുന്നു. ശ്രമിച്ചാൽ അഴിഞ്ഞുപോവുന്ന നിലയിലായിരുന്നു കെട്ടുകൾ. എന്നിട്ടും അതു പൊട്ടിക്കാൻ ഷീജ ശ്രമിച്ചില്ല. അമർത്തിക്കെട്ടിയതിന്റെ പാടുകൾപോലും ഷീജയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. കൊല നടത്തിയ ദിവസം ഷീ​ജ​യു​ടെ മൊ​ബൈ​ലിലേക്ക് സദാനന്ദൻ പലതവണ വിളിച്ചതായുംപൊലീസ് കണ്ടെത്തി. ഈ വി​വ​ര​ങ്ങൾ പി​ന്തു​ടർ​ന്നാ​ണ് സ​ദാ​ന​ന്ദ​നി​ലേ​ക്ക് പൊ​ലീ​സ് അ​തി​വേ​ഗ​മെ​ത്തി​യ​ത്. തുടർന്ന് ഷീജയെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ