Friday, 22 September 2017 6.29 AM IST
ആർ.സി.സിയിൽ രക്തം സ്വീകരിക്കുന്നത് പരിശോധനകൾക്ക് ശേഷമെന്ന് അധികൃതർ
September 14, 2017, 9:30 pm
തിരുവനന്തപുരം: ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ച ഒന്പതു വയസുകാരിക്ക് എയ്ഡ്സ് ബാധിച്ചതായുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ ഡ്രഗ്ഗ് സ്റ്റാൻ‌ഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ലൈസൻസ് ഉള്ള ആർ.സി.സിയിലെ ബ്ളഡ് ബാങ്ക് രക്തദാതാവിൽ നിന്ന് രക്തം സ്വീകരിക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചാണ്. രക്തദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന രക്തം അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമെ മറ്റൊരാൾക്ക് നൽകുകയുള്ളൂ. രക്തദാതാവിന് എച്ച്.ഐ.വി അണുബാധയില്ലെന്ന് ഉറപ്പു വരുത്താൻ നടത്തുന്ന ആന്റിബോഡി പരിശോധനയ്ക്ക് 99% കൃത്യതയുണ്ട്. എങ്കിലും എച്ച്.ഐ.വി ബാധ ഉണ്ടായ വ്യക്തിക്ക് നാലു മുതൽ 12 ആഴ്ച വരെയുള്ള സമയത്തിൽ പരിശോധന നടത്തിയാൽ അണുബാധ വെളിവാകണമെന്നില്ല. മാത്രമല്ല. ആർ.സി.സിയിൽ കുത്തിവയ്പിനും മറ്റ് ചികിത്സകൾക്കും ഡിസ്‌പോസിൾ സിറിഞ്ച്,​ സൂചി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ആർ.സി.സിയിലെ രക്താർബുദ ചികിത്സയ്ക്കിടെ എച്ച്.ഐ.വി ബാധയുണ്ടായുള്ള പരാതിയെ കുറിച്ച് സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചതായും ഡയറക്ടർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ