Friday, 22 September 2017 6.30 AM IST
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം: എസ്.ഡി.പി.ഐ പ്രവർത്തക അറസ്‌റ്റിൽ
September 14, 2017, 11:00 pm
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി ആർ.എസ്.എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ മുഖ്യപ്രതി എടപ്പാൾ വട്ടംകുളം ലത്തീഫിന്റെ ഭാര്യയും എസ്.ഡി.പി.ഐ പ്രവർത്തകയുമായ ഷാഹിദയാണ് അറസ്‌റ്റിലായത്. വ്യാഴാഴ്‌ച രാവിലെയാണ് ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഷാഹിദയെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു.

വിപിൻ കൊല്ലപ്പെടുന്ന വിവരം അറിഞ്ഞിട്ടും അത് മറച്ച് വച്ചതിനാണ് ഷാഹിദയെ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാത്രിയിൽ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്ത ഷാഹിദയെ പിന്നീട് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് മുമ്പും ശേഷവും കൊലപാതക സംഘം താമസിച്ചത് ഷാഹിദയുടെ വീട്ടിലായിരുന്നു. ഇവർക്ക് വേണ്ട സഹായം ചെയ്‌തു കൊടുത്തതും ഷാഹിദയാണ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലും ഷാഹിദ പങ്കാളിയാണെന്നും പൊലീസ് പറയുന്നു.

കൊടിഞ്ഞി സ്വദേശിയായ പുല്ലാനി കൃഷ്ണൻനായരുടെയും മീനാക്ഷിയുടെയും മകനായ അനിൽ കുമാറിനെ ഫൈസൽ എന്ന പേരിൽ ഇസ്ളാം മതം സ്വീകരിച്ചതിനെ തുടർന്ന് 2016 നവംബർ 19നാണ് ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിലെ രണ്ടാം പ്രതിയായ വിപിനെ തിരൂർ ബിപി അങ്ങാടി പുളിഞ്ചോട്ടിൽവച്ച് കഴിഞ്ഞ മാസം 24നാണു ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ