Friday, 22 September 2017 6.28 AM IST
അണ്ടർ 17 ലോകകപ്പ്: ഫിഫയുമായി ഭിന്നതയില്ലെന്ന് സംഘാടക സമിതി
September 14, 2017, 10:34 pm
തിരുവനന്തപുരം: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ വേദിയായ കലൂർ സ്‌റ്റേഡിയത്തിന് സമീപത്തെ കടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഫയുമായി തർക്കങ്ങളൊന്നുമില്ലെന്ന് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്.മത്സരം നടത്താൻ പൂർണസജ്ജമാണ്. കടകൾ ഒഴിപ്പിച്ചില്ലെങ്കിൽ വേദി മാറ്റുമെന്ന തരത്തിൽ ഫിഫയിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് ഫിഫ അധികൃതരുടെ സഹകരണത്തോടെയാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, മത്സരത്തിന് മുമ്പ് സ്‌റ്റേഡിയത്തിന് സമീപത്തെ കടകൾ നിർബന്ധമായും ഒഴിപ്പിക്കണമെന്നും ഇല്ലെങ്കിൽ നേരത്തെ അനുവദിച്ച വേദി മാറ്റേണ്ടിവരുമെന്നും ഫിഫ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ