ആഗോള കഷണ്ടിത്തലയന്മാരേ... സന്തോഷിപ്പിൻ
September 25, 2017, 11:13 pm
തങ്ങൾ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മുടികൊഴിച്ചിലാണെന്ന് ഒട്ടുമിക്ക പുരുഷന്മാരും ശങ്കയ്‌‌ക്കിടയില്ലാതെ പറയും. ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിൽ പ്രിയമുള്ളതെല്ലാം നഷ്‌ടമാകുമ്പോൾ തലയിലെ മുടിമാത്രം ബാക്കി വയ്‌ക്കുന്നതെന്തിനാണെന്നാണ് മിക്ക പുരുഷന്മാരുടെയും ചിന്ത. പിന്നെ കഷണ്ടിക്കാരനെന്ന അപകർഷതാ ബോധവും പേറിയായിരിക്കും മിക്ക പുരുഷ ജന്മങ്ങളും ബാക്കിയാകുന്നത്. എന്നാൽ അത്രയ്‌ക്കങ്ങ് വിഷമിക്കണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.കാരണം കഷണ്ടിയുള്ള പുരുഷന്മാർ മറ്റ് പുരുഷന്മാരേക്കാൾ എല്ലാ കാര്യത്തിലും കേമന്മാരാണെന്നാണ് കണ്ടെത്തൽ.

കഷണ്ടിയുള്ള പുരുഷന്മാർക്ക് കാഴ്‌ചയിൽ കൂടുതൽ ആഢ്യത്വവും പൗരുഷത്വും ഉയരവും ശക്തിയും തോന്നുമെന്നാണ് പഠനം പറയുന്നത്. ഹോളീവുഡ് സിനിമാ നടന്മാരടക്കം തങ്ങളുടെ മുടി നീക്കം ചെയ്‌ത് 'മൊട്ട ലുക്കിൽ' പ്രത്യക്ഷപ്പെടുന്നതിനെ ആസ്‌പദമാക്കിയാണ് പഠനം നടന്നത്. സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നു. കഷണ്ടിത്തലയുള്ള പുരുഷന്മാർക്ക് ഒരിഞ്ചെങ്കിലും പൊക്കം കൂടുതലുണ്ടെന്ന് തങ്ങൾക്ക് തോന്നിയിട്ടുണ്ടെന്നാണ് മിക്ക സ്ത്രീകളും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്തരക്കാർക്ക് തങ്ങളുടെ യഥാർത്ഥ പ്രായത്തേക്കാൾ നാല് വയസ് കൂടുതൽ തോന്നിക്കുമെന്നും പഠനം പറയുന്നു.

ആയിരങ്ങൾ മുടക്കി ഹെയർ ട്രീന്റ്മെന്റിന് പോകുന്ന പുരുഷന്മാർ തങ്ങളുടെ തലയിലെ മുടി നീക്കം ചെയ്‌ത് 'മൊട്ട ലുക്കിൽ' നടക്കണമെന്നാണ് സർവേ ഉപദേശിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ