രണ്ട് തലയുമായി പോത്തുകുട്ടി, അത്ഭുത മൃഗത്തെ കാണാൻ വൻ തിരക്ക്
October 4, 2017, 11:48 pm
വിചിത്ര രൂപത്തിൽ പിറന്ന മൃഗങ്ങൾ പലപ്പോഴും വാർത്തയായിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ ദൈവത്തിന് തുല്യമായി കണ്ട് ആരാധിക്കുന്നവരും നിരവധിയാണ്. ഇത്തരത്തിലൊരു സംഭവമാണ് പാകിസ്ഥാനിലെ ഒരു ഫാമിൽ നടന്നത്.

പാകിസ്ഥാനിലെ ഈ ഫാമിൽ രണ്ട് തലയുമായി ജനിച്ച പോത്തുകുട്ടിയാണ് ഇപ്പോൾ നാട്ടുകാരുടെ ചർച്ചാ വിഷയം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ പോത്തുകുട്ടിയ്‌ക്ക് രണ്ടുതലയ്‌ക്ക് പുറമെ രണ്ട് മൂക്കുകളും, നാല് വീതം ചെവികളും കണ്ണുകളുമുണ്ട്. എന്നാൽ ഈ അവസ്ഥയിൽ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തതിനാൽ കൃത്രിമമായാണ് പുതുതായെത്തിയ അതിഥിയ്‌ക്ക് ഭക്ഷണം നൽകുന്നത്. രണ്ട്തലയുമായി പോത്തുകുട്ടി ജനിച്ച വാർത്ത അറിഞ്ഞതോടെ അത്ഭുത മൃഗത്തെ കാണാൻ ഇപ്പോൾ ഫാമിൽ നാട്ടുകാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

എന്നാൽ എന്തോ ആപത്ത് നടക്കുന്നതിന്റെ സൂചനയാണ് ഈ വിചിത്ര പോത്തുകുട്ടിയെന്നാണ് ചില ഗ്രാമീണർ കരുതുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഗ്രാമത്തിൽ നിന്നും പുറത്താക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നു. പതിനായിരത്തിൽ ഒരു പ്രസവം മാത്രമാണ് ഇത്തരത്തിൽ നടക്കാറുള്ളതെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നുമാണ് മൃഗഡോക്ടർമാരുടെ അഭിപ്രായം.സാധാരണ ഇങ്ങനെ ജനിക്കുന്ന മൃഗങ്ങൾ ഒരു മാസത്തിൽ കൂടുതൽ ജീവിക്കാനുള്ള സാദ്ധ്യത കുറവാണെന്നും ഡോക്‌ടർമാർ പറയുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ