നിവിന് പിറന്നാൾ മധുരം
October 11, 2017, 10:00 pm
മലയാളത്തിന്റെ യുവതാരം നിവിൻ പോളിക്ക് ഇന്ന് പിറന്നാൾ. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‌ത മലർവാടി ആർട്‌സ് ക്ലബ്ബിൽ തുടങ്ങിയ സിനിമാ ജീവിതം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് നിവിനെ സ്വീകരിച്ചത്.

പിന്നീട് തട്ടത്തിൻ മറയത്ത്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി നിവിൻ മാറി. 1983 എന്ന ചിത്രത്തിലൂടെ 2014ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി അഭിനയ പ്രതിഭ നിവിൻ തെളിയിച്ചു. ചിത്രത്തിലെ രമേശൻ എന്ന നായക കഥാപാത്രം നിവിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു. 'ടാ തടിയാ' എന്ന ചിത്രത്തിലൂടെ പ്രതിനായകനായും നിവിൻ തിളങ്ങി. ചുരുങ്ങിയ കാലം കൊണ്ട് ഏതൊരു യുവതാരവും കൊതിക്കുന്ന ഉയരത്തിലേക്കെത്താൻ നിവിന് കഴിഞ്ഞു.

ഇപ്പോഴിതാ, ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'റിച്ചി'യിലൂടെ കോളിവുഡിലും വെന്നിക്കൊടി പാറിക്കാൻ ഒരുങ്ങുകയാണ് ഈ യുവതാരം.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ