മമ്മൂട്ടിയുടെ 'സ്ട്രീറ്റ്ലൈറ്റ്സ്' ഫസ്റ്റ് ലുക്ക് എത്തി
October 12, 2017, 8:50 am
മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റിന്റെ ഫസ്റ്റ ലുക്ക് പോസ്റ്ററെത്തി. കാമറമാൻ ഷാംദത്തിന്റെ കന്നി സംവിധാന സംരംഭമായ ഈ ചിത്രം നവംബറിലാണ് റിലീസ് ചെയ്യുക. പ്ലേ ഹൗസ് മോഷൻ പിക്‌ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ധർമ്മജൻ, ലിജോമോൾ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തമിഴ് മലയാളം ഭാഷകളിലായെത്തുന്ന ചിത്രത്തിൽ വിജയ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു സസ്‌പെൻസ് ത്രില്ലറാണ് സ്ട്രീറ്റ് ലൈറ്റ്സ്. നടൻ ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ഗംഗാധരൻ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. വയനാടാണ് ലൊക്കേഷൻ. അങ്കിൾ പൂർത്തിയാക്കിയ ശേഷം ശരത് സന്ദിത്തിന്റെ പരോളിലാണ് മമ്മൂട്ടി അഭിനയിക്കുക. അതേസമയം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് ഡിസംബറിൽ റിലീസ് ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ