ആമിറിന്റെ നായികയായി പ്രിയങ്ക ചോപ്ര
October 12, 2017, 8:52 am
ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ്മയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര ആമിർ ഖാന്റെ നായികയാവും. അമേരിക്കൻ ടെലിവിഷൻ സീരീസിലെ അഭിനയവും ഹോളിവുഡ് അരങ്ങേറ്റവുമായി തിരക്കിലായിരുന്ന പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആമിറിന്റെ ഭാര്യയുടെ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുക. ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായിരുന്ന രാകേഷ് ശർമ്മ 1984ലാണ് ബഹിരാകാശ സഞ്ചാരം നടത്തിയത്. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജ കല്പന ചൗള, സ്പ്രിന്റ് റാണി പി.ടി ഉഷ എന്നിവരുടെ ജീവിത കഥ പറയുന്ന ചിത്രങ്ങളിലും പ്രിയങ്കയാണ് നായികയാവുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ