സലിം കുമാർ ചിത്രത്തിൽ മംമ്തയ്ക്ക് പകരം അനുശ്രീ
October 12, 2017, 8:56 am
ജയറാമിനെ നായകനാക്കി സലിം കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ദൈവമേ കൈ തൊഴാം K. കുമാറാകണം എന്ന ചിത്രത്തിൽ മംമ്ത നായികയാവില്ല. അനുശ്രീയാണ് നായിക വേഷം അവതരിപ്പിക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഈരാറ്റുപേട്ടയിൽ തുടങ്ങി. കെ. കുമാർ എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങൾ. യുണൈറ്റഡ് ഗ്‌ളോബൽ മീഡിയയുടെ ബാനറിൽ ആൽവിൻ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേർന്നാണ് നിർമ്മാണം. കറുത്ത ജൂതനാണ് സലിം കുമാർ സംവിധാനം ചെയ്ത ആദ്യ ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ