നോക്കൂ.. നോക്കൂ ഈ കുടുംബചിത്രം
October 12, 2017, 11:55 am
നടിമാരുടെ വിവാഹ മോചന വാർത്ത എന്നും ആഘോഷമാണ്. എന്നാൽ, അത്തരത്തിലുള്ള വിവാഹ മോചന വാർത്തകൾക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് മുൻകാല നായിക രംഭ. വാക്കുകൾ കൊണ്ടല്ല, ചിത്രങ്ങൾ കൊണ്ടാണ് താരം മറുപടി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ഇന്ദ്രകുമാർ പദ്മനാഭനും മക്കളായ ലാന്യയും സാഷയും ഒപ്പമുണ്ട്. മൂന്ന് ചിത്രങ്ങളാണ് താരം പുറത്തുവിട്ടിട്ടുള്ളത്. മക്കളും ഭർത്താവും കളിച്ചുല്ലസിക്കുന്ന ചിത്രവും രംഭയും ഇന്ദ്രകുമാറുമൊത്തുള്ള സെൽഫിയും പിന്നൊരു ഫാമിലി ചിത്രവുമാണ് ഉള്ളത്. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 2010ലാണ് കാനഡയിലെ ബിസിനസ് പ്രമുഖനായ ഇന്ദ്രൻ കുമാറിനെ രംഭ വിവാഹം കഴിക്കുന്നത്. തെന്നിന്ത്യൻ സിനിമകളിൽ തിരക്കുള്ള നായികയായിരുന്ന രംഭ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. വർഷങ്ങൾക്കു ശേഷമാണ് വിവാഹമോചനത്തിനായി താരം കേസ് ഫയൽ ചെയ്തതായി വാർത്ത വന്നത്. എന്നാൽ, അത്തരമൊരു സംഭവമില്ലെന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും പറഞ്ഞ് രംഭ തന്നെ രംഗത്തെത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ