ലീല സിനിമയാകണ്ടായിരുന്നു
October 12, 2017, 11:58 am
മറ്റൊരാളുടെ തിരക്കഥയിൽ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ കഥയാണ് ലീല.ഉണ്ണി തന്നെയാണ് ആ കഥ സിനിമയാക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞത്. കോട്ടയത്തെ ഒരു പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കവേയാണ് ലീലയെക്കുറിച്ച് ഉണ്ണി മനസ് തുറന്നത്. വിവർത്തനം ചെയ്യുമ്പോൾ നഷ്ടമാകുന്നതാണ് കവിത എന്ന് പറയുമ്പോലെ ലീല തിരക്കഥ ആക്കിയപ്പോൾ അതിന്റെ ആത്മാവ് നഷ്ടമായി. ലീല തിരക്കഥയാക്കി മാറ്റിയപ്പോൾ പല രംഗങ്ങളും മനസിലുണ്ടായിരുന്നതുപോലെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ഉണ്ണി പറഞ്ഞു.

സാഹിത്യ കൃതി മൂന്നാം തവണയാണ് രഞ്ജിത്ത് സിനിമയാക്കി മാറ്റിയത്. ടി.പി. രാജീവിന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം, കെ.ടി.എൻ കോട്ടൂർ എന്നീ ചിത്രങ്ങളാണ് രഞ്ജിത്ത് ഇതിനു മുൻപ് സിനിമയാക്കിയത്. ഒന്നിൽ മമ്മൂട്ടിയും മറ്റൊന്നിൽ ദുൽഖറുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു ചിത്രങ്ങൾക്കും രഞ്ജിത്ത് തന്നെയാണ് തിരക്കഥയും ഒരുക്കിയത്. ഉണ്ണി ആറിന്റെ തുറന്നു പറച്ചിൽ വരും ദിവസങ്ങളിൽ ചർച്ചാവിഷയമാകുമെന്നുറപ്പാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ