ഒന്നും വേണ്ട, ഒരു 90 മതി
October 12, 2017, 11:59 am
അധികമൊന്നും വേണ്ട ഒരു 90 വരെ മതിയെന്നാണ് ആലിയ ഭട്ട് പറയുന്നത്. തെറ്റിദ്ധരിക്കണ്ട. 90 വയസുവരെ തനിക്ക് അഭിനയിക്കണമെന്നാണ് മോഹമെന്നാണ് ആലിയ ഉദ്ദേശിച്ചത്. സിനിമയിൽ നടിമാരുടെ അൽപ്പായുസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. വിവാഹിതയായി കഴിഞ്ഞാൽ പിന്നെ ഭർത്താവ്, കുടുംബം, കുട്ടികൾ കാരണം നടിമാർക്ക് സജീവ സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നു. വിവാഹിതയായ നടിക്ക് മികച്ച കഥാപാത്രങ്ങൾ നൽകാനും ഇൻഡസ്ട്രിയിൽ മടിയുള്ളവരുണ്ട്. അതിനൊക്കെ മാറ്റം വരണം. ചെറു പ്രായത്തിൽ സിനിമയിലെത്തുന്നവരാണ് നായികമാർ. എന്തായാലും 90 വയസുവരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് മുപ്പതുകളോ അറുപതുകളോ തടസമാകരുത്.

ചില ദിവസങ്ങളിൽ ലോകത്തിന്റെ ഏത് ഭാഗത്ത് പോവുന്നതിനെക്കാളും സന്തോഷം കിട്ടുന്നത് സിനിമയുടെ സെറ്റിൽ നിന്നാണ്. ആ സന്തോഷം എന്റെ വാർദ്ധക്യത്തിലും കൂടെ വേണം. നടന്മാരെപ്പോലെ ഏതു പ്രായത്തിലും മികച്ച കഥാപാത്രവുമായി സ്ത്രീകൾ സ്‌ക്രീനിൽ തിളങ്ങുകയാണ് തന്റെ സ്വപ്നമെന്നും ആലിയ പറയുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ നായികയായി ബോളിവുഡിൽ ചുവടുറപ്പിച്ച ആലിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമാ ലോകത്തെ ഒന്നാം നമ്പർ താരമായി വളർന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ