Wednesday, 18 October 2017 2.03 AM IST
കോൺ. നേതാവായ മുൻ കേന്ദ്രമന്ത്രിയുടെ മകൻ തന്നെ ബിസിനസ് ഉപകരണമാക്കി: സരിത എസ്.നായർ
October 12, 2017, 11:43 am
തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസ് - യു.ഡി.എഫ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച വിവാദ നായിക സരിത എസ്.നായർ പുതിയ ആരോപണവുമായി രംഗത്ത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രുന്ന പ്രമുഖ വ്യക്തിയുടെ മകൻ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു.

സോളാർ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അയാൾ തന്നെ ഉപകരണമാക്കിയത്. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ല. സോളാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ മാത്രമല്ല ഇവർക്ക് ബിസിനസ് ഉള്ളത്. ഇതിലെചില കാര്യങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. മുൻ കേന്ദ്ര മന്ത്രിയുടെ മകൻ മാത്രമല്ല അന്യസംസ്ഥാനത്തിൽ നിന്നുള്ളവരടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തനിക്ക് സോളാർ ബിസിനസ് മാത്രമാണുണ്ടായിരുന്നത്. പക്ഷേ, അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാൻസായി ചെയ്യുന്നുണ്ടായിരുന്നു. പലർക്കും തന്റെ ബന്ധം ഉപയോഗിച്ച് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നൽകുമായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ