Saturday, 21 October 2017 9.24 PM IST
ഹണിപ്രീത് കുറ്റസമ്മതം നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ
October 12, 2017, 3:03 pm
പഞ്ച്കുള: ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് നടന്ന കലാപം ആസൂത്രണം ചെയ്‌തത് താൻ തന്നെയാണെന്ന് ഗുർമീതിന്റെ വളർത്തുമകൾ സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഹണിപ്രീതിന്റെ കസ്‌റ്റഡി കാലാവധി നീട്ടി നൽകണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു.

കലാപം ആസൂത്രണം ചെയ്‌തതിന് പുറമെ ഹണിപ്രീത്, വീഡിയോ സന്ദേശങ്ങൾ വഴി ആൾക്കൂട്ടത്തെ ലഹളയ്‌ക്കായി പ്രകോപിപ്പിക്കുകയും ചെയ്‌തു. സുഹൃത്തായ സുഖ്‌ദീപ് കൗറിന്റെ സഹായത്തോടെയാണ് ഹണിപ്രീത് കലാപം ആസൂത്രണം ചെയ്‌തത്. ഇതിനായി തന്റെ ഡ്രൈവറായ രാകേഷ് കുമാർ വഴി ഒന്നേകാൽ കോടി രൂപയാണ് ഹണിപ്രീത് എത്തിച്ചത്- അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കലാപത്തെ തുടർന്ന് ഒളിവിൽ പോയ ഹണിപ്രീതിനെ ഇക്കഴിഞ്ഞ ഒക്‌ടോബർ മൂന്നിനാണ് ചണ്ഡിഗഢ് ഹൈവേയ്‌ക്ക് സമീപത്തു വച്ച് ഹരിയാന പൊലീസ് അറസ്‌‌റ്റ് ചെയ്‌തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ