Wednesday, 18 October 2017 1.49 AM IST
രാഹുലിനെന്താ ഷീ ടോയ്‌ല‌റ്റിൽ കാര്യം
October 12, 2017, 4:46 pm
അഹമ്മദാബാദ്: അബദ്ധങ്ങൾ മനുഷ്യ സഹജമാണ്. എന്നാൽ പ്രശസ്‌തർക്ക് അമളി പിണയുമ്പോൾ അത് വലിയ വാർത്തയാകാറുമുണ്ട്. ഇത്തവണ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് താരം. ഗുജറാത്തിൽ മോഡി സർക്കാരിനെതിരെയുള്ള കാംപയിനിന്റെ ഭാഗമായി എത്തിയ രാഹുൽ ചെന്ന് കയറിയത് സ്ത്രീകളുടെ ടോയിലറ്റിൽ.

തന്റെ പ്രചരണ പരിപാടിയായ സംവാദിന്റെ ഭാഗമായി ടൗൺ ഹാളിൽ എത്തിയതായിരുന്നു രാഹുൽ. ചെന്നു കയറിയതാകട്ടെ സ്ത്രീകളുടെ ടോയിലറ്റിലേക്കും. പ്രത്യേകമായ അടയാളങ്ങളൊന്നും ഇല്ലാതിരുന്നതാണ് രാഹുലിനെ കുടുക്കിയത്. എന്നാൽ ഗുജറാത്തിയിൽ എഴുതി വച്ചിരുന്നത് വായിക്കാൻ ഭാഷയും വശമായിരുന്നില്ല.

എന്തായാലും നേതാവിന് പറ്റിയ അമളി പുറത്തറിയാതിരിക്കാൻ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമങ്ങളെ പുറത്താക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ