Wednesday, 18 October 2017 2.01 AM IST
ഹിമാചലിൽ നവംബർ 9ന് വോട്ടെടുപ്പ്,​വോട്ടെണ്ണൽ ഡിസംബർ 18ന്
October 12, 2017, 4:38 pm
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നവംബർ 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 18നാണ് വോട്ടെണ്ണൽ. അതേസമയം, ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പിന്നീട് പ്രഖ്യാപിക്കും. ഡിസംബർ 18ന് മുന്പ് തന്നെ ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അചൽ കുമാർ ജ്യോതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹിമാചലിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

68 അംഗ നിയമസഭയാണ് ഹിമാചലിലേത്. നിലവിൽ 36 സീറ്റുമായി കോൺഗ്രസാണ് ഭരണകക്ഷി. ബി.ജെ.പിക്ക് 27 അംഗങ്ങളാണുള്ളത്. അഞ്ച് പേർ സ്വതന്ത്രന്മാരാണ്.

182 അംഗ ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ജനുവരി 22നാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ