Saturday, 21 October 2017 9.20 PM IST
ആരുഷി വധക്കേസ്: മാതാപിതാക്കളെ കോടതി വെറുതേവിട്ടു
October 13, 2017, 12:05 am
അലഹബാദ്: പതിന്നാലുകാരി ആരുഷി തൽവാറിനെയും വീട്ടുവേലക്കാരൻ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതേവിട്ടു. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും ഭാര്യ നൂപുർ തൽവാറും കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രത്യേക സി.ബി.ഐ കോടതി ഉത്തരവാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. ഇവർക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എ.കെ. മിശ്ര, ബി.കെ. നാരായണ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ദന്തഡോക്ടർമാരായ രാജേഷ് തൽവാറിനെയും ഭാര്യ നൂപുർ തൽവാറിനെയും സംശയത്തിന്റെ ആനുകൂല്യത്തോടെയാണ് കോടതി വെറുതേവിട്ടത്. സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷിക്കാനാകില്ലെന്നും ദമ്പതികൾക്കെതിരായ തെളിവുകൾ അപര്യാപ്തമാണെന്നും കോടതി വിലയിരുത്തി.

2008 മേയ് 16ന് ആണ് ആരുഷിയെ (14) നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസിൽ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. രണ്ട് കൊലപാതകത്തിലും ആരുഷിയുടെ മാതാപിതാക്കൾക്കു പങ്കുണ്ടെന്നു കാണിച്ച് ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതി 2013 നവംബറിലാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ