Saturday, 21 October 2017 9.16 PM IST
ബോബി ബസാർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം
October 12, 2017, 7:15 pm
പാലക്കാട്: സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ഇന്ത്യയിൽ ബോബി ബസാർ എന്ന പേരിൽ 2900 സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നു. ഇതിന്റെ ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയിൽ ഡോ. ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂർ വിമൻ പാർട്ണേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം.
ഒരു ശതമാനം മാത്രം ലാഭം, മാർക്കറ്റ് വിലയേക്കാൽ കുറഞ്ഞ വില, ഉയർന്ന ഗുണനലവാരം, ഫ്രീ ഹോം ഡെലിവറി, പാർട്ണർമാരായി ജോലിചെയ്യുന്ന സ്ത്രീകൾക്ക് തന്നെ ലാഭം വീതിച്ചുകൊടുക്കുക, മുതൽമുടക്കില്ലാതെ സ്ത്രീകൾക്ക് വിമൻ പാർട്ണർമാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകൾ. സെയിൽസും ഫ്രീ ഹോം ഡെലിവറിയും നടത്തുവാൻ ബോബി ബസാറിന്റെ ബ്രാൻഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണ്ണൂർ നേരിട്ടിറങ്ങിയത് പ്രത്യേകതയായി. ഉദ്ഘാടന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ നിർദ്ധന രോഗികൾക്ക് ധനസഹായം നല്കി.


കാപ്ഷൻ
ബോബി ബസാറിന്റെ ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയിൽ ഡോ. ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂർ വിമൻ പാർട്ണേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഫിലിക്സ് സമീപം.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ