Wednesday, 18 October 2017 2.05 AM IST
ഐസിസിന്റെ 'വെളുത്ത വിധവ' കൊല്ലപ്പെട്ടു
October 12, 2017, 6:07 pm
ഡമാസ്‌കസ്: ഇസ്ളാമിക് സ്‌റ്റേറ്റ്‌സിലെ വെളുത്ത വിധവ എന്നറിയപ്പെടുന്ന സാലി ജോൺസ് കൊല്ലപ്പെട്ടു. റാഗയിലേക്ക് കടക്കുന്നതിനിടെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തിലാണ് സാലി കൊല്ലപ്പെട്ടത്. എന്നാൽ ഇവരുടെ മരണം അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2013ൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് കുടിയേറിയ സാലി ഐ.എസിന്റെ ഹാക്കർ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ജുനൈദിനെ വിവാഹം ചെയ്‌തതിനെ തുടർന്നാണ് സിറിയയിൽ എത്തിയത്. എന്നാൽ 2015ൽ ജുനൈദ് കൊല്ലപ്പെട്ടതോടെയാണ് ഇവർ 'വെളുത്ത വിധവ' (വൈറ്റ് വിഡോ) എന്നറിയപ്പെട്ട് തുടങ്ങിയത്. സാലിയുടെ 12 വയസുകാരൻ ജോയും കൊല്ലപ്പെട്ടെന്നാണ് വിവരം. ഇയാൾ ഐ.എസിൽ ചൈൽഡ് ഫൈറ്ററായി പ്രവർത്തിക്കുകയാണെന്നും അബു അബ്ദുള്ള ബ്രിട്ടാനി എന്ന പേരിൽ സൈനികരെ കൊല്ലാനായി ജോ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും വിവരമുണ്ടായിരുന്നു.

കൊല്ലപ്പെടേണ്ട കൊടും ഭീകരരുടെ പട്ടികയിൽ പേര് ഉൾപ്പെട്ടതോടെ മൂന്നു വർഷമായി ലോകം ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നായി വൈറ്റ്‌ വിഡോയുടേത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ