Saturday, 21 October 2017 9.15 PM IST
നന്ദേഡ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം
October 13, 2017, 12:05 am
നന്ദേഡ്: മഹാരാഷ് ട്രയിലെ നന്ദേഡ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടി. വോട്ടെണ്ണൽ പൂർത്തിയായ 54 സീറ്റുകളിൽ 49 സീറ്റിലും കോൺഗ്രസ് വിജയിച്ചു. ശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പിക്കാണ് മുന്നേറ്റം.
ഒടുവിൽ ഫലം പുറത്തുവരുമ്പോൾ 81 അംഗ സഭയിൽ 54 സീറ്റുകളിലെ വോട്ടെണ്ണൽ മാത്രമാണ് പൂർത്തിയായത്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മഹാരാഷ്ട്ര അദ്ധ്യക്ഷനുമായ അശോക്‌സിംഗ് ചൗഹാന്റെ തട്ടകമായ നന്ദേഡിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രചാരണമാണ് നടന്നത്.
കഴിഞ്ഞ തവണ 81 അംഗ സഭയിൽ 41 ആയിരുന്നു കോൺഗ്രസിന്റെ അംഗബലം. എൻ.സി.പിയും ശിവസേനയും ഇത്തവണ കനത്ത തിരിച്ചടി നേരിട്ടു.
മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തുടങ്ങിക്കഴിഞ്ഞെന്ന് ചവാൻ പ്രതികരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ