Wednesday, 18 October 2017 1.52 AM IST
ഗുരുവായൂരപ്പനെ തൊഴുത് ദിലീപ്
October 12, 2017, 6:35 pm
ഗുരുവായൂർ: നടിയെ ആക്രമിച്ച കേസിൽ 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 6 മണിക്ക് ഉഷ പൂജക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷ പൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച് ഭഗവാനെ തൊഴുതു. ദർശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി.

75 കിലോ വീതം തട്ടിൽ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലിൽ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്. കൂടെ പ്രേമൻ എന്ന നിർമ്മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.

ജയിൽ മോചിതനായ രണ്ടാം ദിവസം തന്നെ ആലുവയിലെ എട്ടേക്കർ പള്ളിയിലെത്തി ദിലീപ് കുർബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. ഒക്ടോബർ മൂന്നിനാണ് ദിലീപിന് കോടതി ജാമ്യം അനുവദിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ