ക​​​സു​​​വോ ഇ​​​ഷി​​​ഗു​​​രോ​​​യും നോ​​​ബൽ സ​​​മ്മാ​​​ന​​​വും
October 13, 2017, 12:05 am
എൻ.​​​ഇ.​​​സു​​​ധീർ
ഈ വർ​ഷ​ത്തെ സാ​ഹി​ത്യ നോ​ബൽ സ​മ്മാ​നം ബ്രി​ട്ടീ​ഷ് നോ​വ​ലി​സ്റ്റ് ക​സു​വോ ഇ​ഷി​ഗു​രോ​വി​നെ​യാ​ണ് തേ​ടി​യെ​ത്തി​യ​ത്. നോ​ബൽ കി​ട്ടാ​നി​ട​യു​ള്ള നോ​വ​ലി​സ്റ്റ് എ​ന്ന നി​ല​യിൽ പ​റ​ഞ്ഞു കേ​ട്ട ഒ​രു പേ​രാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹ​ത്തി​ന്റെ​ത് . എ​ന്നാൽ എ​ഴു​ത്തി​ന്റെ ലോ​ക​ത്ത് ഏ​റെ പ്ര​ശ​സ്ത​നും ലോ​ക​മെ​മ്പാ​ടും ധാ​രാ​ളം വാ​യ​ന​ക്കാ​രും ഉ​ള്ള ഈ നോ​വ​ലി​സ്റ്റ് വി​ശ്വ സാ​ഹി​ത്യ മ​ണ്ഡ​ല​ത്തി​ലെ ഒ​രു വ​ലിയ സാ​ന്നി​ധ്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തേ​ക്കാൾ ഈ പു​ര​സ്‍​കാ​ര​ത്തി​ന് അർ​ഹ​ത​യു​ള്ള​വർ ഏ​റെ ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന തോ​ന്നൽ ന​ല്ല വാ​യ​ന​ക്കാ​രിൽ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വും. ഏ​തൊ​രു പു​ര​സ്കാ​ര​വും ആർ​ക്ക് , എ​പ്പോൾ കൊ​ടു​ക്കു​ന്നു എ​ന്ന​തി​ന് പ്ര​സ​ക്തി​യു​ണ്ട​ല്ലോ. അ​ങ്ങ​നെ നോ​ക്കു​മ്പോൾ ഇ​പ്പോൾ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഒ​രു എ​ടു​ത്തു​ചാ​ട്ടം ന​ട​ത്തി എ​ന്നാ​ണ് എ​ന്നി​ലെ വാ​യ​ന​ക്ക​ര​നും ക​രു​തു​ന്ന​ത്. ഇ​ഷി​ഗു​രോ എ​ന്ന നോ​വ​ലി​സ്റ്റി​ന് ഇ​നി​യും ഏ​റെ മു​ന്നോ​ട്ടു പോ​കാ​നു​ണ്ട്. ഒ​രു വേള ഇ​പ്പോൾ പു​റ​ത്തു വ​ന്ന​തി​നേ​ക്കാ​ളും ന​ല്ല കൃ​തി​കൾ അ​ദ്ദേ​ഹം ഇ​നി എ​ഴു​താ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. അ​താ​ണ് അ​ന​വ​സ​ര​ത്തി​ലു​ള്ള ഒ​രു ക​ണ്ട​ത്തെ​ലാ​യി ഈ വർ​ഷ​ത്തെ നോ​ബൽ പു​ര​സ്കാ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കാൻ എ​ന്നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
ഇ​ഷി​ഗു​രോ​യു​ടെ നോ​വ​ലു​കൾ മോ​ശ​പ്പെ​ട്ട​വ​യാ​ണെ​ന്ന ഒ​രു വി​ധി​യെ​ഴു​ത്താ​യി ഇ​തി​നെ ക​രു​ത​രു​ത്. ചോ​ദ്യം നോ​ബൽ സാ​ധ്യ​ത​യ്ക്കു​ള്ള അ​ത്ര ക​രു​ത്തു​ള്ള​വ​യാ​ണോ അവ എ​ന്ന​താ​ണ് . ഒ​രു ന​വീന ഭാ​വു​ക​ത്വം , ഒ​രു പു​തിയ സൗ​ന്ദ​ര്യ ദർ​ശ​നം, വേ​റി​ട്ട ശി​ല്പ​ചാ​തു​ര്യം ഒ​ക്കെ മു​ന്നോ​ട്ടു വെ​ക്കു​ന്ന സാ​ഹി​ത്യ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ക​യാ​ണ് സ്വീ​ഡി​ഷ് അ​ക്കാ​ദ​മി​യു​ടെ ദൗ​ത്യം. ചില നി​രാ​ശ​പ്പെ​ടു​ത്ത​ലു​കൾ ഒ​ഴി​ച്ച് നിർ​ത്തി​യാൽ
പൊ​തു​വിൽ അ​വർ അ​തു ത​ന്നെ​യാ​ണ് പി​ന്തു​ടർ​ന്ന് പോ​കു​ന്ന​തും. ചെ​ക് നോ​വ​ലി​സ്റ്റ് മി​ലാൻ കു​ന്ദേ​ര,
ആ​സ്ട്രേ​ലി​യൻ നോ​വ​ലി​സ്റ്റും നാ​ടക കൃ​ത്തു​മായ പീ​റ്റർ ഹാൻ​ഡ്‌​കെ , ഡാ​ന്യൂ​ബ് എ​ന്ന കൃ​തി​യി​ലൂ​ടെ വാ​യന സ​മൂ​ഹ​ത്തെ വി​സ്മ​യി​പ്പി​ച്ച ഇ​റ്റാ​ലി​യൻ എ​ഴു​ത്തു​കാ​രൻ ക്ളോ​ഡി​യോ മ​ഗ്രി​സ്‌ , കെ​നി​യൻ നോ​വ​ലി​സ്റ്റ് വാ തുൻ​ഗോ എൻ​ഗു​ഗി , സി​റി​യൻ ക​വി അ​ഡോ​ണി​സ് , പോർ​ച്ചു​ഗീ​സ് നോ​വ​ലി​സ്റ്റ് അ​ന്റോ​ണി​യോ ലോ​ബോ ആ​ന്റ്യുൺ​സ് , ഹ​ങ്കേ​റി​യൻ നോ​വ​ലി​സ്റ്റ് ലാ​സ്ലോ ക്രി​സ്‌​നേ​ഹോ​ക്കി , അ​മേ​രി​ക്കൻ നോ​വ​ലി​സ്റ്റ് പോൾ ആ​സ്റ്റർ , ജാ​പ്പ​നീ​സ് നോ​വ​ലി​സ്റ്റ് മു​റ​കാ​മി, സൽ​മാൻ റു​ഷ്ദി , ക​നേ​ഡി​യൻ എ​ഴു​ത്തു​കാ​രി മാർ​ഗേ​ര​റ്റ് അ​റ്റ്‌​വു​ഡ്, ഇ​ന്ത്യൻ നോ​വ​ലി​സ്റ്റ് അ​മി​താ​വ് ഘോ​ഷ് അ​ങ്ങ​നെ പ​ല​രും നോ​ബൽ കി​ട്ടേ​ണ്ട​വർ എ​ന്ന നി​ല​യിൽ പ്ര​ശ​സ്ത​രാ​ണ് . അ​വ​രു​ടെ പേ​രു​കൾ എ​ല്ലാ വർ​ഷ​വും പ​റ​ഞ്ഞു കേൾ​ക്കാ​റു​മു​ണ്ട് . ഇ​ത്ത​വ​ണ​യും ഇ​വ​രിൽ ആർ​ക്കെ​ങ്കി​ലും കി​ട്ടും എ​ന്ന് പ​ല​രും വി​ശ്വ​സി​ച്ചു.
ഇ​ഷി​ഗു​രോ വി​ചാ​രി​ച്ച​ത് മാർ​ഗ​ര​റ്റ് അ​റ്റ്‌​വു​ഡി​ന് കി​ട്ടും എ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം ഒ​രു അ​ഭി​മു​ഖ​ത്തിൽ തു​റ​ന്നു പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 1954 ൽ ജ​പ്പാ​നി​ലെ നാ​ഗ​സാ​ക്കി​യിൽ ജ​നി​ച്ച ഇ​ഷി​ഗു​രോ 1960 ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ബ്രി​ട്ട​നിൽ സ്ഥിര താ​മ​സ​മാ​ക്കി. കെ​ന്റ് യൂ​ണി​വേ​ഴ്സി​റ്റി​യിൽ നി​ന്ന് സാ​ഹി​ത്യ​ത്തി​ലും ദർ​ശ​ന​ത്തി​ലും ബി​രു​ദം നേ​ടിയ ശേ​ഷം 1 982 ൽ A P​a​le V​i​ew of H​i​l​ls എ​ന്ന നോ​വ​ലി​ലൂ​ടെ അ​ദ്ദേ​ഹം എ​ഴു​ത്തി​ന്റെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു. 1986 ൽ An A​r​t​i​st of t​he F​l​o​a​t​i​ng W​o​r​ld എ​ന്ന കൃ​തി പു​റ​ത്തു വ​ന്നു. 1989 ൽ ര​ചി​ച്ച
T​he R​e​m​a​i​ns of t​he D​ay എ​ന്ന മാ​സ്റ്റർ​പീ​സി​ലൂ​ടെ ബു​ക്കർ സ​മ്മാ​നം നേ​ടി . അ​തോ​ടെ ലോ​ക​ത്തെ​മ്പാ​ടും അ​റി​യ​പ്പെ​ട്ടു , വ​ലിയ ഒ​രു വാ​യ​ന​സ​മൂ​ഹം അ​ദ്ദേ​ത്തി​ന്റെ ആ​രാ​ധ​ക​രാ​യി മാ​റി. അ​തി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​മായ സ്റ്റീ​വൻ​സ് എ​ന്ന പാ​ച​ക​ക്കാ​രൻ വാ​യ​ന​ക്കാ​രു​ടെ പ്രി​യ്യ​പ്പെ​ട്ട​വ​നാ​യി. ഈ നോ​വ​ലി​ന്റെ കഥ പി​ന്നീ​ട് പ്ര​ശ​സ്ത​മായ ഒ​രു സി​നി​മ​യ്ക്ക് പ്ര​മേ​യ​മാ​യി. ഈ കൃ​തി ഇ​ഷി​ഗു​രു​വി​നെ ലോക എ​ഴു​ത്തു​കാ​രു​ടെ ഇ​ട​യിൽ സ്ഥാ​നം നേ​ടാൻ സ​ഹാ​യി​ച്ചു. തു​ട​ന്ന് T​he U​n​c​o​n​s​o​l​ed (1995 ), W​h​en We W​e​re O​r​p​h​a​ns (2000 ) N​e​v​er L​et Me Go (2005 ) T​he B​u​r​i​ed G​i​a​nt (2015 ) എ​ന്നീ കൃ​തി​ക​ളും ഇ​ഷി​ഗു​രു​വി​ന്റേ​താ​യി ലോ​ക​സാ​ഹി​ത്യ​ത്തി​നു ല​ഭി​ച്ചു. നോ​ബൽ ക​മ്മ​റ്റി പ​റ​ഞ്ഞ​ത് പോ​ലെ ഇ​വ​യിൽ മ​നു​ഷ്യ മ​ന​സ്സി​ന്റെ അ​ഗാ​ധ​ത​ക​ളെ ഉൾ​ക്കൊ​ള്ളാ​നു​ള്ള തീ​വ്ര ശ്ര​മ​മു​ണ്ട് . മ​ന​സ്സി​ന്റെ വൈ​കാ​രിക ശ​ക്തി കാ​ണി​ച്ചു ത​രു​ന്ന​തിൽ ആ ഭാ​ഷ​യും ശൈ​ലി​യും വി​ജ​യി​ച്ചി​ട്ടു​ണ്ട്. വേ​രു​ക​ളി​ലും പാ​ര​മ്പ​ര്യ​ങ്ങ​ളി​ലും അ​ള്ളി പി​ടി​ച്ചു കി​ട​ക്കാ​തെ എ​ഴു​ത്തി​ന്റെ ഒ​രു സ്വ​ത​ന്ത്ര ലോ​കം ഈ നോ​വ​ലി​സ്റ്റ് ക​ണ്ട​ത്തി. എ​ന്നാൽ എ​ഴു​ത്തി​ന്റെ രീ​തി​ക​ളിൽ വ​ലിയ മാ​റ്റ​ങ്ങൾ​ക്ക് ത​യ്യാ​റാ​യ​തു​മി​ല്ല. വാ​യ​ന​യു​ടെ സു​ഖ​ക​ര​മായ ഒ​രു ത​ലം സൃ​ഷ്ടി​ച്ചു കൊ​ണ്ട് വാ​യ​ന​ക്കാ​രെ സ​ന്തോ​ഷി​പ്പി​ച്ചു ഈ നോ​വ​ലി​സ്റ്റ്. സം​ഗീ​ത​രം​ഗ​ത്തും , ഗാന ര​ച​ന​യു​ടെ രം​ഗ​ത്തും അ​ദ്ദേ​ഹം ഒ​രി​ടം നേ​ടി.
സാ​ഹി​ത്യാ​നു​ഭ​വ​ത്തിൽ ഒ​രു പു​തിയ ഭാ​വു​ക​ത്വം സൃ​ഷ്ടി​ക്കാൻ ക​സു​വോ ഇ​ഷി​ഗു​രോ എ​ന്ന നോ​വ​ലി​സ്റ്റി​നു ക​ഴി​ഞ്ഞി​ല്ല എ​ന്നാ​ണ് എ​ന്റെ വി​ശ്വാ​സം . അ​തു​കൊ​ണ്ടാ​ണ് സ്വീ​ഡി​ഷ് അ​ക്കാ​ദ​മി യു​ടെ പ്ര​ഖ്യാ​പ​നം എ​ന്നി​ലെ വാ​യ​ന​ക്കാ​ര​നെ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത് അ​തേ​സ​മ​യം അ​ദ്ദേ​ഹ​ത്തി​ലെ വ​ലിയ എ​ഴു​ത്തു​കാ​ര​നെ ഞാൻ ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ആ ഭാ​വ​നാ മ​ണ്ഡ​ലം ന​മു​ക്ക് മു​ന്നിൽ വ​ലിയ ഒ​രു ലോ​കം തു​റ​ന്നി​ടു​ന്നു. ര​ച​ന​ക​ളി​ലെ ശി​ല്പ പ​ര​മായ അ​ച്ച​ട​ക്ക​ത്തിൽ അ​ദ്ദേ​ഹം വ​ലിയ ഉ​യ​ര​ങ്ങൾ താ​ണ്ടി​യി​ട്ടു​ണ്ട്. ഓ​രോ കൃ​തി​യും ഇ​ക്ക​ര്യ​ത്തിൽ ഒ​ന്നി​നൊ​ന്നു മി​ക​വ് പു​ലർ​ത്തു​ന്ന​വ​യാ​ണ് . അ​തി​ന് ഒ​രു ന​വീന ത​ലം സൃ​ഷ്ടി​ക്കാൻ ക​ഴി​ഞ്ഞു​വോ എ​ന്ന കാ​ര്യ​ത്തിൽ സ​ന്ദേ​ഹ​മു​ണ്ടെ​ന്നു മാ​ത്രം . അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ​ത്തെ നോ​ബൽ പു​ര​സ്‌​കാ​രം അർ​ഹി​ക്കു​ന്ന കൈ​ക​ളിൽ ചെ​ന്ന് ചേർ​ന്നു എ​ന്ന് വി​ചാ​രി​ക്കാൻ ന​ല്ല വാ​യ​ന​ക്കാ​ര​ന്റെ മ​ന​സ്സ് സ​മ്മ​തി​ക്കാ​ത്ത​ത്. അ​ത് ഇ​ഷി​ഗു​രോ എ​ന്ന എ​ഴു​ത്തു​കാ​ര​നെ കു​റ​ച്ചു കാ​ണ​ല​ല്ല . സാ​ഹി​ത്യ നോ​ബൽ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു വെ​ക്കു​ന്ന വ​ലിയ ത​ല​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാൻ അ​ദ്ദേ​ഹം ഇ​നി​യും ഭാ​വന യാ​ത്ര തു​ട​രേ​ണ്ട​തു​ണ്ട്. അ​തെ സ​മ​യം അ​ങ്ങ​നെ വ​ലിയ യാ​ത്ര ന​ട​ത്തിയ പ്ര​തി​ഭാ ശാ​ലി​ക​ളായ എ​ഴു​ത്തു​കാ​രു​ടെ വ​ലിയ നിര നോ​ബൽ ക​മ്മ​റ്റി​യു​ടെ മു​ന്നിൽ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ര​തു എ​ന്തു​കൊ​ണ്ട് ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു ? അ​താ​ണ് വാ​യ​ന​ക്കാ​രെ അ​ല​ട്ടു​ന്ന പ്ര​ശ​നം.
നോ​ബൽ പു​ര​സ്ക​രം പ​ല​പ്പോ​ഴും നി​രാ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​ക​ച്ചും അ​നർ​ഹ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും, അർ​ഹ​രായ പ​ല​രെ​യും അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്ത ച​രി​ത്രം ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. ഇ​ഷി ഗു​രോ​യു​ടെ കാ​ര്യ​ത്തിൽ അ​വ​ര​ല്പം ധൃ​തി കാ​ണി​ച്ചു എ​ന്ന് മാ​ത്ര​മേ പ​റ​യു​വാ​നു​ള്ളൂ. ഒ​രു വേള മി​ക​ച്ച ഒ​രു മാ​സ്റ്റർ​പീ​സ് ആ ഭാ​വ​ന​യിൽ നി​ന്ന് ഇ​നി​യും വാ​യ​ന​ക്കാർ​ക്ക് ല​ഭി​ക്കു​മാ​യി​രി​ക്കും.

(​ലേ​ഖ​ക​ന്റെ ഫോൺ​:9495995477)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ