Wednesday, 18 October 2017 2.02 AM IST
പി.സി ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
October 12, 2017, 7:19 pm
കൊച്ചി: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസ് എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

ആക്രമണത്തിനിരയായ നടിയുടെ പേര് പി.സി ജോർജ് ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്‌തുവെന്ന ഹർജിയിലാണ്‌ കോടതിയുടെ ഉത്തരവ്. ഇത്തരം കേസുകളിൽ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എം.എൽ.എ അവരെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ