Wednesday, 18 October 2017 1.49 AM IST
അണ്ടർ-17 ലോകകപ്പ്: മാലിയും പാരഗ്വായും പ്രീക്വാർട്ടറിൽ
October 12, 2017, 7:54 pm
നവി മുംബയ്: ഗ്രൂപ്പിലെ മൂന്ന് മത്സരവും വിജയിച്ച് അണ്ടർ-17 ലോകകപ്പിൽ പാരഗ്വായ് പ്രീക്വാർട്ടറിൽ കടന്നു. നവി മുംബയിൽ നടന്ന മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാരഗ്വായ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ ന്യുസിലാന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി മാലിയും പ്രീക്വാർട്ടറിൽ കടന്നു.

ആദ്യ പകുതിയിൽ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും അടിച്ചാണ് പാരഗ്വായുടെ മൂന്നാം ജയം. 41ആം മിനിറ്റിൽ ജിയോവാനി ബൊഗാഡോ, 43ആം മിനിറ്റിൽ ഫെർനാൻഡോ കാർഡോസോ, 61ആം മിനിറ്റിൽ അൻറോണിയോ ഗലിയാനോ എന്നിവരാണ് പാരഗ്വായുടെ ഗോൾ നേട്ടക്കാർ. മത്സരത്തിന്റെ അവസാന മിനിറ്റിൽ കരീം കെസ്ഗിനാണ് തുർക്കിക്കായി ആശ്വാസ ഗോൾ നേടിയത്.

മാലി-ന്യൂസിലാന്റ് മത്സരത്തിന്റെ 18ആം മിനിറ്റിൽ തന്നെ മാലി ആദ്യ ലീഡ് സ്വന്തമാക്കി. സലാം ജിദൗവുവിന്റെ ഗോളിൽ മുന്നിലെത്തിയ മാലി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് വർദ്ധിപ്പിച്ചു. ചാൾസ് സ്പോർഗിന്റെ ഗോളിലൂടെ ന്യൂസിലാന്റ് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 82ആം മിനിറ്റിൽ ലസാന എൻഡേയുടെ ഗോളിലൂടെ മാലിയുടെ അവസാന ഗോളും ന്യൂസിലാന്റിന്റെ വലയിലെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ