Saturday, 21 October 2017 9.22 PM IST
അവസാന മത്സരത്തിൽ നാലടി ഏറ്റുവാങ്ങി ഇന്ത്യയുടെ മടക്കം
October 12, 2017, 10:02 pm
ന്യൂഡൽഹി : അണ്ടർ-17 ലോകകപ്പിൽ ആഫ്രിക്കൻ കരുത്തരായ ഘാനയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത നാല് ഗോളിനാണ് ഘാന ഇന്ത്യയെ പരാജയപ്പെടുത്തത്. ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. അതേസമയം മികച്ച വിജയത്തോടെ ഘാന പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം വഴങ്ങി ആക്രമണത്തിലും പ്രതിരധത്തിലും ആദ്യ പകുതിയിൽ മികച്ച് നിന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. അവസാന മൂന്ന് ഗോളും വഴങ്ങിയത് രണ്ടാം പകുതിയിലായിരുന്നു. അവസാന പത്ത് മിനിറ്റിൽ ഇന്ത്യയുടെ യുവനിര ആകെ തളർന്നിരുന്നു. ഈ അവസരത്തിലാണ് ഘാനയുടെ അവസാന രണ്ട് ഗോളും പിറന്നത്.

കളി തുടങ്ങി 43ാം മിനിറ്റിൽ നായകൻ എറിക് എെഹായിലൂടെ ഘാന ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ വീണ്ടും ഐഹായ ലക്ഷ്യം കണ്ടു. ഇതോടെ ഘാന രണ്ട് ഗോളിന്റെ ലീഡ് നേടി. 85ാം മിനിറ്റിന് ശേഷം ഡാൻസോയും ടോക്കുവും ഘാനയ്ക്കായി ലക്ഷ്യം കണ്ടു. ഇതോടെ കൊളംബിയയുടെ വെല്ലുവിളി മറികടന്ന ആഫ്രിക്കൻ ടീം പ്രീക്വാർട്ടറിലെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ