Wednesday, 18 October 2017 1.51 AM IST
ഒറ്റനോട്ടത്തിൽ: കായൽ കയ്യേറ്റം, സോളാർ, വി.ടി ബൽറാം, കെ.പി.സി.സി
October 12, 2017, 8:27 pm

1. കയ്യേറ്റ ആരോപണത്തിൽ തോമസ്ചാണ്ടിക്ക് തിരിച്ചടി. മാർത്താണ്ഡം കായൽ കയ്യേറ്റം തടയണം എന്ന് ഹൈക്കോടതി. സ്‌റ്റോപ് മെമ്മോ കർശനമായി തടയാൻ സർക്കാരിന് കോടതി നിർദ്ദേശം. ഉത്തരവ് എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കണം. പത്ത് ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കും.

2. കയ്യേറ്റ വിഷയത്തിൽ ഹൈക്കോടതിയിൽ റപ്പോർട്ട് സമർപ്പിച്ച് സർക്കാർ. തോമസ് ചാണ്ടിക്ക് സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. നികത്തിയ മണ്ണ് നീക്കാൻ നിർദ്ദേശം നൽകിയതായും സർക്കാർ. കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കളക്ടർ റവന്യൂവകുപ്പിന് നാളെ റപ്പോർട്ട് സമർപ്പിക്കാനിരിക്കെ കോടതി ഉത്തരവിൽ പ്രതരോധത്തിലായി തോമസ്ചാണ്ടി.

3. അതിനിടെ, ഗതാഗതമന്ത്രിക്ക് കുരുക്ക് മുറുക്കി വീണ്ടും പുതിയ ആരോപണം. ലേക് പാലസ് റസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേട് എന്ന് റവന്യൂ വകുപ്പ് കണ്ടെത്തൽ. നിർമ്മാണം പൂർത്തിയായ ഗ്രൗണ്ടിന് നീളവും വീതിയും അനുവദിച്ചതിലും കൂടുതൽ എന്ന് കണ്ടെത്തൽ. ക്രമക്കേട് വെളിച്ചത്തായത്, കളക്ടർ ടി.വി അനുപമയുടെ നിർദ്ദേശപ്രകാരം താലൂക്ക് സർവേ വിഭാഗം നടത്തിയ പരശോധനയിൽ.

4. സോളാർ അഴിമതിയിൽ സംസ്ഥാന നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാകവെ, പ്രതികരണവുമായി നേതാക്കൾ. കേസിനെ നിയമപരമായി നേരിടുമെന്ന് ഉമ്മൻചാണ്ടിയും സോളാർ റപ്പോർട്ട് പുറത്തുവിട്ടത് ചട്ടലംഘനം എന്ന് രമേശ് ചെന്നിത്തലയും. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് വി.എം സുധീരൻ.

5. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്ന് ഉമ്മൻചാണ്ടി. ഇത്തരം കളികൾ കൊണ്ട് തന്നെ തളർത്താൻ ആകില്ലെന്നും പ്രതികരണം. കേസ് അന്വേഷണത്തെ നേതൃത്വം ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല. റപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്ത് വിട്ടത് ചട്ടലംഘനമെന്നും പ്രതിപക്ഷ നേതാനവ്. പ്രതികരണം ഡൽഹിയിൽ എ.കെ.ആന്റണിയുമായി നടത്തിയ കൂടിക്കഴ്ചയ്ക്ക് ശേഷം.

6. സോളാർ കേസിൽ കുരുക്ക് മുറുകിയതോടെ, സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, വി.എം.സുധീരൻ, വി.ഡി.സതീശൻ എന്നിവർ ഡൽഹിക്ക്. നേതാക്കളുമായി രാഹുൽ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. വിഷയത്തിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം.

7. സോളാർ കേസിൽ പ്രതരോധത്തിലായ കോൺഗ്രസിൽ ടി.പി വധത്തെ ചൊല്ലി പുതിയ വാക്‌പോര്. സോളാർ കേസ്, ടി.പി വധക്കേസ് ഒത്തുതീർപ്പ് ആക്കിയതിന് ലഭിച്ച പ്രതിഫലമെന്ന വി.ടി ബൽറാമിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവഞ്ചൂർ രംഗത്ത് എത്തിയതോടെ നേതൃത്വത്തിൽ ഭിന്നത. പുനസംഘടന അടുത്ത സാഹചര്യത്തിൽ സംസ്ഥാന ഘടകത്തിൽ ഉടലെടുക്കുന്ന പുതിയ വിവാദങ്ങളിൽ തലവേദനയിലായി കേന്ദ്ര നേതൃത്വം.

8. കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്, ടി.പി കേസിൽ യു.ഡി.എഫിന് എതിരെ ഫെയ്‌സ് ബുക്കിൽ വി.ടി ബൽറാം നടത്തിയ വിവാദ പരാമർശം. ടി.പി വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പാക്കിയതിന് ലഭിച്ച പ്രതിഫലമാണ് സോളാർ അന്വേഷണം എന്നും ഇനി എങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും വി.ടി. അതേസമയം, ടി.പി കേസിൽ ഒത്തുതീർപ്പിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

9. അന്വേഷണം പൂർത്തിയായില്ല എന്ന് പറയുന്നത് ശരിയല്ല. കേസിലെ ഗൂഢാലോചനക്കാരെയെല്ലാം പിടികൂടാൻ സാധിച്ചിട്ടുണ്ടെന്നും മുൻ ആഭ്യന്തരമന്ത്രി. അതിനിടെ, ബൽറാമിന്റെ പരാമർശം ഞെട്ടിപ്പിക്കുന്നത് എന്ന് കെ. കെ.രമ. വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കണം. ഒറ്റു കൊടുത്തവർ കാലത്തനോട് കണക്കു പറയേണ്ടി വരും എന്നും ഒത്തുകളിച്ചത് ആർക്കുവേണ്ടി എന്ന് വെളിപ്പെടുത്താൻ ബൽറാം തയ്യാറാകണമെന്നും രമ.

10. യുവാക്കൾക്കും വനിതകൾക്കും വേണ്ടത്ര പ്രാതിനിധ്യം ഇല്ലാതെ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം സമർപ്പിച്ച കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്ത്. 282 പേർ അടങ്ങുന്ന പട്ടികയിൽ സ്ത്രീകൾ 18 പേർ മാത്രം. ഭാരവാഹികളിൽ പുതുമുഖങ്ങൾ പലരും 60 വയസ് കടന്നവർ. എ ഗ്രൂപ്പിന് മുൻതൂക്കമുള്ള പട്ടിക ഹൈക്കമാൻഡ് പരിഗണനയിൽ.

11. വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, എൻ.ശക്തൻ, എ.എ.ഷുക്കൂർ അടക്കമുള്ളവർ ഇടംപിടിച്ച പട്ടികയിൽ നിന്ന് പുറത്തായത് വക്കം പുരുഷോത്തമനും രാജ്‌മോഹൻ ഉണ്ണിത്താനും. ഹൈക്കമാൻഡിന്റെ തിരക്കിട്ട നടപടി അംഗങ്ങളെ തീരുമാനിക്കുന്നതിൽ നേതാക്കൾ തമ്മിൽ ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അന്ത്യശാസനം നൽകിയ സാഹചര്യത്തിൽ.

12. ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 9 ന്. ഒറ്റ ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിൽ വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അചൽകുമാർ ജ്യോതി. വോട്ടെടുപ്പ് നടക്കുന്നത് 68 അംഗ നിയമസഭയലേക്ക്. ഹിമാചലിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച.

13. സ്ഥാനാർത്ഥികൾക്ക് ഒക്ടോബർ 23 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂഷ്മ പരശോധനയ്ക്ക് ശേഷം അന്തിമ പട്ടിക 26ന് പ്രസിദ്ധീകരിക്കും. വോട്ടെണ്ണൽ 18 ന്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മിഷൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ