റോബോ ഗേളായി എമി, ഫസ്‌റ്റ് ലുക്ക് എത്തി
October 12, 2017, 8:54 pm
സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ഫാന്റസി ചിത്രം '2.0' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയിൽ അത്ഭുതങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആമി ജാക്‌സന്റെ ഫസ്‌റ്റ് ലുക്ക് എത്തിയിരിക്കുകയാണ്. റോബോ ഗേളിന്റെ ഗെറ്റപ്പിലാണ് ആമി.

ശങ്കർ തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിന്റെ മേയ്‌ക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറാണ് വില്ലൻ.

2010ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീതം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ