Saturday, 21 October 2017 9.18 PM IST
ഹിമാചലിൽ നവംബർ 9ന് വോട്ടെടുപ്പ്
October 13, 2017, 12:05 am
ന്യൂഡൽഹി: ജനുവരിയിൽ കാലാവധി തീരുന്ന 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിലേക്ക് നവംബർ 9ന് വോട്ടെടുപ്പ് നടക്കും. ഡിസംബർ 18നാണ് വോട്ടെണ്ണൽ.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും ഡിസംബർ 18ന് മുൻപ് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അചൽ കുമാർ ജ്യോതി പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 22ന് കാലാവധി തീരുന്ന 182 അംഗ ഗുജറാത്ത് നിയമസഭയുടെ തിരഞ്ഞെടുപ്പിന്റെ തീയതിയും ഇന്നലെ പ്രഖ്യാപിക്കേണ്ടതായിരുന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളും മറ്റും പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സമയം ചോദിച്ചിട്ടുണ്ടെന്ന് കമ്മിഷൻ പറഞ്ഞു.
ഹിമാചൽ ഫലം ഗുജറാത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനാണ് വോട്ടെണ്ണൽ ഡിസംബർ 18ന് തീരുമാനിച്ചത്. ഗുജറാത്തിലെ വോട്ടെണ്ണലും 18ന് നടക്കുമെന്ന് കമ്മിഷൻ സൂചിപ്പിച്ചു.
ഹിമാചലിൽ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ കോൺഗ്രസ് സർക്കാരിനെ പരാജയപ്പെടുത്തി ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ആറു തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിംഗിന്റെ നേതൃത്വത്തിൽ തന്നെ പാർട്ടി മത്സരിക്കുമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.
2012ൽ കോൺഗ്രസ് 36 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. ബി.ജെ.പിക്ക് 26 സീറ്റും ഹിമാചൽ ലോക്‌ഹിത് പാർട്ടിയും സ്വതന്ത്രനും ഒരോ സീറ്റും നേടി.

ഹിമാചൽ പ്രദേശ്
പെരുമാറ്റ ചട്ടം ഇന്നലെ നിലവിൽ വന്നു.
 തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്‌ടോബർ 10ന്
പത്രിക സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 23
സൂക്ഷ്‌മ പരിശോധന 24ന്.
 പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 26ന്. ഡിസംബർ 21നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.
എല്ലാ ബൂത്തിലും വിവിപാറ്റ് യന്ത്രം
സൈനികർക്ക് ഇലക്‌ട്രോണിക് വോട്ടിംഗ്  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ